Skip to content

 വാഴ്‌വ് 2025 പ്രോഗ്രാം കമ്മറ്റി

യുകെ ക്നാനായ കത്തോലിക്കാ മിഷൻ നടത്തുന്ന വാർഷിക കുടുംബ സംഗമം ‘വാഴ്‌വ് 2025’ ൻ്റെ വിജയത്തിന് വേണ്ടി വിവിധ കമ്മറ്റികളുടെ സമഗ്രമായ ഏകോപനമാണ് നടക്കുന്നത്. വാഴ്‌വ് 2025 ൻ്റെ കുടുംബ സംഗമദിനം ആസ്വാദ്യകരമാക്കുന്നതിന് വേണ്ട കലാപരിപാടികളുടേയും പൊതുസമ്മേളനത്തിൻ്റേയും ഒക്കെ കൃമീകരണങ്ങൾ നടത്തുന്നത് പ്രോഗ്രാം കമ്മറ്റിയാണ്. പ്രതിഭാധനരായ പന്ത്രണ്ടുപേരടങ്ങുന്ന കമ്മറ്റിയാണ് ഇത്തവണ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നത്. മുൻ വർഷങ്ങളിൽ വാഴ്‌വിൻ്റെ വിജയകരമായ നടത്തിപ്പിന് ചുക്കാൻ പിടിച്ച നേതൃ നിരയാണ് പുതിയ അംഗങ്ങളെ കൂടി ഉൾപ്പെടുത്തി ഈ വർഷവും വാഴ്‌വ് യുകെയിലെ ക്നാനായക്കാർക്ക് അവിസ്മരണീയമായ ആഘോഷമാക്കി മാറ്റുന്നതിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. വളരെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ യുകെയിലെ പ്രഗത്ഭരായ ഗായകർ അണിനിരക്കുന്ന സംഗീത സദസ്സ് ‘ക്നാനായ സിംഫണിമേളം’ ഇക്കുറി ഏറെ പുതുമകളോടെ അരങ്ങേറും, പതിനഞ്ചു ക്നാനായ മിഷനുകളിലെ കലാപ്രതിഭകൾ പങ്കെടുക്കുന്ന കലാസന്ധ്യ വാഴ്‌വിൻ്റെ അരങ്ങ് ഉണർത്തും. സമുദായ ആചാരങ്ങളുടെയും, ക്രൈസ്തവ വിശ്വാസത്തിൻ്റെയും അനുഷ്ഠാനങ്ങളുടേയും, സാമൂഹിക മൂല്യങ്ങളുടെയും അന്തസ്സത്ത ഉൾക്കൊള്ളുന്ന കലാരൂപങ്ങൾ വേദിയിലെത്തിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് കലാ- സാംസ്കാരിക രംഗങ്ങളിൽ തങ്ങളുടെ മികവുതെളിയിച്ചിട്ടള്ള പ്രോഗ്രാം കമ്മറ്റി അംഗങ്ങൾ നടത്തി വരുന്നത് . ഫാ. ഷഞ്ജു കൊച്ചുപറമ്പിൽ, ഫാ. ജിൻസ് കണ്ടക്കാട്ട്, ഷാജി ചരമേൽ, ഷെറി ബേബി, ബിന്ദു ജോം മാക്കീൽ, സോജൻ തോമസ്, ലിറ്റി ജിജോ, അനിൽ മംഗലത്ത്, ബീനാ ബെന്നി ഓണശ്ശേരിൽ, സലീനാ സജീവ്, ജോമോൾ സന്തോഷ്, ജെൻസി ജിനീഷ് എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഈ വർഷം വാഴ്‌വിൻ്റെ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്. ഫാ. സുനി പടിഞ്ഞാറേക്കര ചെയർമാനും, അഭിലാഷ് മൈലപ്പറമ്പിൽ ജനറൽ കൺവീനറും,ഫാ. സജി തോട്ടത്തിൽ, ഫാ. ജോഷി കൂട്ടുങ്കൽ എന്നിവർ കൺവീനർമാരായും സജി രാമച്ചനാട് ജോയിൻ്റ് കൺവീനറുമായുള്ള കോർ കമ്മറ്റിയാണ് വാഴ്‌വിന് നേതൃത്വം കൊടുക്കുന്നത്.

Joe & Varsha

ബ്രിസ്റ്റോള്‍ സെന്റ് ജോര്‍ജ്ജ് ക്‌നാനായ കാത്തലിക് മിഷന്‍ അംഗവും കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളി മാതൃ ഇടവകയുമായ കൈതവേലിൽ സിറിൽ – മിനി ദമ്പതികളുടെ

More children more anointing: 6 Children family

Mr. Sujan Thomas and his wife Thushara are the proud parents of a vibrant and devout Catholic family

Liby Sibu- An ambitious Nurse’s journey : From the small state of Kerala to the Leadership role in the NHS.

Laiby is the pride of Nellanikottu family in Parambenchery. She is the daughter of the late N M