Skip to content

ഈസ്റ്റ് ആഗ്‌ളിയ മിഷനില്‍ തിരുനാള്‍ ആഘോഷം വര്‍ണ്ണാഭമായി

ഈസ്റ്റ് ആംഗ്‌ളിയ ക്‌നാനായ കാത്തലിക് പ്രപ്പോസ്ഡ് മിഷനില്‍ വി. മദര്‍ തെരേസയുടെ തിരുനാള്‍ ന്യൂമാര്‍ക്കറ്റ് പള്ളിയില്‍ വച്ച് ഒക്‌ടോബര്‍ മാസം 7-ാം തീയതി വര്‍ണ്ണാഭമായി നടന്നു. 11 മണിക്ക് വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ പതാക ഉയര്‍ത്തിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും നടത്തപ്പെട്ടു. ബര്‍മിംഗ്ഹാം, ത്രീ കൗണ്ടി എന്നീ മിഷനുകളുടെ ഡയറക്ടര്‍ ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായി വി. കുര്‍ബാന നടത്തപ്പെട്ടു. മുന്‍ മിഷന്‍ ഡയറക്ടറും യോര്‍ക്ക്‌ഷെയര്‍ മിഷന്‍ ഡയറക്ടറുമായ ബഹു. ജോഷി കൂട്ടുങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കി. വി. കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണവും പരി. കുര്‍ബാനയുടെ ആശീര്‍വ്വാദവും ഉണ്ടായിരുന്നു. തുടര്‍ന്ന് ന്യൂ മാര്‍ക്കറ്റ് ലെയ്ഷര്‍ സെന്ററില്‍ വച്ച് സ്‌നേഹവിരുന്നും കലാവിരുന്നും നടത്തപ്പെട്ടു. ഡെക്കറേഷന്‍ കമ്മറ്റി, ലിറ്റര്‍ജി കമ്മറ്റി, പ്രോഗ്രാം കമ്മറ്റി, പ്രദക്ഷിണം കമ്മറ്റി, ഫുഡ് ആന്‍ഡ് സ്റ്റേജ് കമ്മറ്റി, ക്വയര്‍, എന്നീ വിവിധ കമ്മറ്റികളിലായി എല്ലാവരും തിരുനാളിന്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ചു. തിരുനാളിനാവശ്യമായ എല്ലാക്കാര്യങ്ങളും അംഗങ്ങള്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത് നാട്ടില്‍ നിന്നും എത്തിക്കുകയും അത് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുകയും ചെയ്തു. തിരുനാള്‍ കണ്‍വീനറായിരുന്ന ബഹു. തോമസ് ചെറുതാന്നിയില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

📜ക്നാനായ കത്തോലിക്കാ മിഷൻസ് UK – വിശദീകരണക്കുറിപ്പിന്റെ സംഗ്രഹം

യു.കെ.യിലെ ക്നാനായ കത്തോലിക്കാ മിഷൻസ് UK (Knanaya Catholic Missions UK), മീഡിയ കമ്മീഷൻ മുഖേന 2025 നവംബർ 27-ന് പുറത്തിറക്കിയ ഈ വിശദീകരണക്കുറിപ്പ്,

പരിശുദ്ധ ജപമാല രാജ്ഞിയോടൊപ്പം പത്ത് നാൾ:വെയിൽസിൽ കൊന്തപ്പത്തിന് ആത്മീയ നിറവിൽ സമാപനം

വെയിൽസിലെ സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനു കീഴിലുള്ള വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ ഭവനങ്ങളിൽ നടന്നുവന്ന ‘കൊന്തപ്പത്ത് ആചരണത്തിന്’

മരിച്ചവരുടെ മാസം – പ്രത്യാശയുടെ ഓർമ്മകാലം

നവംബർ മാസം കത്തോലിക്കാ സഭയുടെ ജീവിതചര്യയിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ മാസം, “മരിച്ചവരുടെ മാസം” എന്ന പേരിൽ, സഭ മുഴുവൻ സ്വർഗ്ഗീയജീവിതത്തിലേക്കു യാത്ര ചെയ്ത

ഹലോവീൻ: വിനോദത്തിന്റെ രാത്രിയിൽ നിന്നും വിശുദ്ധരുടെ വിശുദ്ധിയിലേക്ക്

കത്തോലിക്കാ സഭയുടെ കലണ്ടറിലെ നവംബർ മാസം മുഴുവൻ തന്നെ മരിച്ച വിശ്വാസികളെ ഓർക്കുന്നതിനായി പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്നു. നവംബർ 1 — സകല വിശുദ്ധരുടെ തിരുനാൾ