സെൻറ് ജൂഡ് മിഷനിൽ മതാധ്യാപകരുടെ വാർഷിക മീറ്റിംഗും വിശുദ്ധ തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ഓർമ്മയാചരണവും നടത്തപ്പെട്ടു. ജൂലൈ 3-ന് കവന്ററിയിൽ നടത്തപ്പെട്ട മത അധ്യാപകരുടെ വാർഷിക മീറ്റിംഗിൽ വികാരി ഫാ. ജിൻസ് കണ്ടക്കാട് അധ്യക്ഷത വഹിച്ചു. വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെ അധ്യാപകർ ഒന്നിച്ചു കൂടുകയും ദുക്റാന തിരുനാൾ വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും തുടർന്ന് മതബോധന ഡിപ്പാർട്ട്മെൻറ് കഴിഞ്ഞ ഒരു വർഷക്കാലം നടത്തപ്പെട്ട പരിപാടികളുടെ അവലോകനവും വരും വർഷത്തേക്കുള്ള പദ്ധതികളും ആസൂത്രണം ചെയ്യുകയും ചെയ്തു.
സെൻറ് ജൂഡ് മിഷനിൽ മതാധ്യാപകരുടെ വാർഷിക മീറ്റിംഗ് നടത്തപ്പെട്ടു
📜ക്നാനായ കത്തോലിക്കാ മിഷൻസ് UK – വിശദീകരണക്കുറിപ്പിന്റെ സംഗ്രഹം
യു.കെ.യിലെ ക്നാനായ കത്തോലിക്കാ മിഷൻസ് UK (Knanaya Catholic Missions UK), മീഡിയ കമ്മീഷൻ മുഖേന 2025 നവംബർ 27-ന് പുറത്തിറക്കിയ ഈ വിശദീകരണക്കുറിപ്പ്,
പരിശുദ്ധ ജപമാല രാജ്ഞിയോടൊപ്പം പത്ത് നാൾ:വെയിൽസിൽ കൊന്തപ്പത്തിന് ആത്മീയ നിറവിൽ സമാപനം
വെയിൽസിലെ സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനു കീഴിലുള്ള വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ ഭവനങ്ങളിൽ നടന്നുവന്ന ‘കൊന്തപ്പത്ത് ആചരണത്തിന്’
മരിച്ചവരുടെ മാസം – പ്രത്യാശയുടെ ഓർമ്മകാലം
നവംബർ മാസം കത്തോലിക്കാ സഭയുടെ ജീവിതചര്യയിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ മാസം, “മരിച്ചവരുടെ മാസം” എന്ന പേരിൽ, സഭ മുഴുവൻ സ്വർഗ്ഗീയജീവിതത്തിലേക്കു യാത്ര ചെയ്ത
ഹലോവീൻ: വിനോദത്തിന്റെ രാത്രിയിൽ നിന്നും വിശുദ്ധരുടെ വിശുദ്ധിയിലേക്ക്
കത്തോലിക്കാ സഭയുടെ കലണ്ടറിലെ നവംബർ മാസം മുഴുവൻ തന്നെ മരിച്ച വിശ്വാസികളെ ഓർക്കുന്നതിനായി പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്നു. നവംബർ 1 — സകല വിശുദ്ധരുടെ തിരുനാൾ



