കേരളത്തിൽ നിന്ന് ഹൃസ്വ സന്ദർശനത്തിനായി യു കെ യിൽ വന്ന ഫാ ഷാജി മുകളേൽ അച്ചന് ത്രീ കൗണ്ടി ഹോളി കിങ്‌സ് പ്രോപോസ്ഡ് മിഷനിൽ സ്നേഹാദരങ്ങൾ നൽകി സ്വീകരിച്ചു .
മണക്കാട് , വടക്കുംമുറി ഇടവകയിൽ സേവനം ചെയ്യുന്ന അച്ഛൻ ഒരു മാസത്തെ യൂ കെ സന്ദർശനത്തിനായാണ് എത്തിയത് . ഓഗസ്റ്റ് 24 ഞായറാഴ്ച്ച ഉച്ച കഴിഞ് മിഷൻ അംഗങ്ങൾക്കായ് ദിവ്യ ബലി അർപ്പിച്ചു വചന സന്ദേശം നൽകി .
ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെ സഹാനുഭൂതിയുടെയും പരസ്നേഹത്തിന്റെയും ഉദാത്ത സന്ദേശം നൽകുകയും , ഓരോ വ്യക്തികൾക്കും വ്യത്യസ്തങ്ങളായ കഴിവുകൾ ആണ് നല്കപ്പെട്ടിരിക്കുന്നതു എന്നും ആ കഴിവുകൾ മറ്റുള്ളവരുടെ നന്മ്മക്കായ് വിനിയോഗിക്കുന്നതിലൂടെയാണ് ക്രിസ്തീയത ധന്യമാകുന്നത് എന്ന് വചന സന്ദേശത്തിൽ അച്ചൻ ഓർമ്മിപ്പിച്ചു .
ദിവ്യ ബലിക്കുശേഷം മിഷൻ ഡയറക്ടർ ഫാ ഷഞ്ചു കൊച്ചുപറമ്പിലിന്റെ സാന്നിധ്യത്തിൽ കൈക്കാരൻ ജോസ് വാടകരപറമ്പിൽ മിഷൻ അംഗങ്ങളുടെ സ്നേഹോപഹാരം നൽകി .