2024 ഡിസംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഔദ്യോഗിക ദ്വൈവാരിക ആയ തെക്കൻ ടൈംസ് വാഴ് വ് 2025 അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സപ്ലിമെൻറ് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് പ്രകാശനം ചെയ്തു. തെക്കൻ ടൈംസ് ചീഫ് എഡിറ്റർ ഫാ. മാത്യൂസ് വലിയ പുത്തൻപുര ആദ്യ പ്രിന്റഡ് കോപ്പി അഭിവന്ദ്യ കൊച്ചുപിതാവിന് നൽകുകയും തുടർന്ന് കൊച്ചു പിതാവ് ഔദ്യോഗികമായി പ്രകാശനം നിർവഹിക്കുകയും ചെയ്തു കാനൻ മോറിസ് ഗോർഡൻ പ്രസ്തുത ചടങ്ങിൽ സന്നിഹിതനായിരുന്നു.
വാഴ്‌വിന്റെ സമഗ്രമായ വാർത്തകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രിന്റഡ് കോപ്പി എല്ലാ മിഷനിലേക്കും ഈയാഴ്ച തന്നെ എത്തിക്കുകയും എല്ലാ കുടുംബങ്ങളിലേക്കും കോപ്പികൾ കഴിവതും വേഗം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. ഇതാദ്യമായിട്ടാണ്
വാഴ്‌വിന്റെ ഒരു സപ്ലിമെൻറ് എല്ലാ ഭവനങ്ങളിലും പ്രിന്റഡ് കോപ്പിയായി എത്തിക്കുന്നത്. തെക്കൻ ടൈംസ് ചീഫ് എഡിറ്റർ ഫാ. മാത്യൂസ് വലിയ പുത്തൻപുരയുടെ അക്ഷീണമായ പ്രവർത്തനവും എഡിറ്റോറിയൽ ബോർഡിൻറെ കൂട്ടായ പ്രവർത്തനം കൂടി ഒത്തുചേർന്നപ്പോൾ ബഹുവർണ്ണ പ്രിന്റഡ് സപ്ലിമെൻറ് പ്രസിദ്ധീകരിക്കുവാൻ സാധിച്ചത്.
ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ ഇടവക പ്രവർത്തനങ്ങൾ ഭംഗിയായി വിശ്വാസികളിലേക്ക് എത്തിക്കുവാൻ ചുരുങ്ങിയ കാലയളവിൽ തെക്കൻ ടൈംസിന് സാധിച്ചു. ബഹുവർണ്ണ പ്രിന്റഡ് സപ്ലിമെൻറ് പ്രസിദ്ധീകരിച്ചത് വഴി തെക്കൻ ടൈംസി്ന് പൊൻതൂവൽ ആകുകയാണ്