ഈ വര്‍ഷത്തെ ആദ്യത്തെ പ്രീ മാരിയേജ് കോഴ്‌സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30 ഓളം പേര്‍ ഇതിനോടകം കോഴ്‌സിനായി രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി 13, 14, 15 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലാണ് കോഴ്‌സ് നടത്തപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. വിവാഹ ജീവിതവുമായി ബന്ധപ്പെടുത്തി 14 ഓളം വിഷയങ്ങള്‍ അപഗ്രഥിച്ചാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫാ. ജിൻസ് കണ്ടക്കാടാണ് ഫാമിലി അപ്പസ്തോലിക് കോഡിനേറ്റർ. വിവാഹ ഒരുക്ക ക്ലാസ്സിൽ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ , ദാമ്പത്യ ജീവിതത്തിന് സഭാപരമായ കാഴ്ചപ്പാടുകൾ, ക്നാനായ സമുദായത്തിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും , ദമ്പതികൾ തമ്മിലുള്ള പരസ്പര ധാരണയും ദൈനംദിന ജീവിതത്തിൽ ഭാര്യ ഭർത്താക്കന്മാരുടെ ഉത്തരവാദിത്വങ്ങളും, സ്നേഹത്തിലും വിശ്വാസത്തിലും പരസ്പരം അറിയുന്നതിനും ദൈവഭക്തിയുള്ള മക്കളെ വളർത്തിയെടുക്കുന്നതിനും ഉപകരിക്കുന്നതായ സെമിനാറുകൾ ആണ് വിവാഹ ഒരുക്ക സെമിനാറിൽ നടത്തപ്പെടുന്നത്.