യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ വാർഷിക കുടുംബ സംഗമമായ ‘വാഴ്‌വ് 2025’ ആധ്യാത്മികതയുടെ തികവിലും ആഘോഷങ്ങളുടെ ആരവങ്ങൾക്കുമൊപ്പം ഇക്കുറി ജീവകാരുണ്യത്തിൻ്റെ കയ്യൊപ്പ് കൂടി ചാർത്താനൊരുങ്ങുകയാണ്. ഇതാദ്യമായിട്ടാണ് യുകെയിലെ ക്നാനായ കത്തോലിക്കാ സമൂഹം ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലെ നിരാലംബരായ ക്നാനായ കുടുംബത്തിന് ഭവനമൊരുക്കുന്നത്. ഈ ആവശ്യത്തിനായി വാഴ്‌വിന് ലഭിക്കുന്ന സംഭാവനയിൽ നിന്ന് പത്തു ലക്ഷം രൂപാ കൂടുതലായി കണ്ടെത്തുക എന്നതാണ് വാഴ്‌വ് 2025 ൻ്റെ നാഷണൽ കമ്മറ്റി ലക്ഷ്യം വയ്ക്കുന്നത്. അതിനു വേണ്ടി സുമനസ്സുകളായ കൂടുതൽ ഫാമിലി സ്പോൺസേഴ്‌സിനെ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ഫൈനാൻസ് കമ്മറ്റി ഏറ്റെടുത്തിരിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ ആളുകൾക്ക് സേവനം ലഭ്യമാകുന്ന തരത്തിൽ വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ഫാ.സുനി പടിഞ്ഞാറെക്കരയുടെ നേതൃത്വത്തിലുള്ള ക്നാനായ കാത്തലിക് മിഷൻ വിഭാവനം ചെയ്യുന്നത്.
വീട് ഒരുക്കാം വാഴ്‌വിലൂടെ.. ടിക്കറ്റുകൾ മിഷനുകളിൽ നിന്നും ലഭ്യമാകും
പൗരസ്ത്യ കത്തോലിക്ക സഭകളുടെ അധികാര പരിമിതികളും പ്രവാസി ക്നാനായ കത്തോലിക്കരുടെ അജപാലന ശുശ്രൂഷയും
ആമുഖം കത്തോലിക്കാ സഭ 23 പൗരസ്ത്യ സഭകളുടെയും ലോകമെമ്പാടുമുള്ള പാശ്ചാത്യ ലത്തീൻ സഭയുടെയും ഒരു കൂട്ടായ്മയാണ്. പൗരസ്ത്യ സഭകൾ അവയുടെ സ്വയാധികാര പരിധിക്ക് അനുസൃതമായി
Joe & Varsha
ബ്രിസ്റ്റോള്‍ സെന്റ് ജോര്‍ജ്ജ് ക്‌നാനായ കാത്തലിക് മിഷന്‍ അംഗവും കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളി മാതൃ ഇടവകയുമായ കൈതവേലിൽ സിറിൽ – മിനി ദമ്പതികളുടെ
More children more anointing: 6 Children family
Mr. Sujan Thomas and his wife Thushara are the proud parents of a vibrant and devout Catholic family



