Skip to content

യൂറോപ്പില്‍ ക്‌നാനായക്കാര്‍ക്ക് മാത്രമായി ലഭിച്ച ആദ്യ ദേവാലയത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം സെപ്റ്റംബര്‍ 20-ന് ലിവര്‍പൂളില്‍

പ്രിയമുള്ളവരേ,

കൃതജ്ഞതാഗീതത്തോടെ അവിടുത്തെ കവാടങ്ങള്‍ കടക്കുവിന്‍; സ്തുതികള്‍ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. അവിടുത്തേക്കു നന്ദി പറയുവാന്‍ അവിടുത്തെ നാമം വാഴ്ത്തുവിന്‍ (സങ്കീ. 100, 4). ദൈവ കരുണയുടെ വലിയ അടയാളമായി ലിവര്‍പൂളില്‍ നമുക്ക് ലഭിച്ച ദേവാലയത്തിന്റെയും പാരീഷ് ഹാളിന്റെയും വെഞ്ചെരിപ്പു കര്‍മ്മം 2025 സെപ്റ്റംബര്‍ 20 രാവിലെ 10 മണിക്ക് നടക്കുകയാണല്ലോ. കോട്ടയം അതിരൂപതയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന വെഞ്ചെരിപ്പ് തിരുക്കര്‍മ്മങ്ങളില്‍ ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ഷെറിങ്ങ്ടണ്‍, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ വികാരി ജനറാള്‍ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് എന്നിവരും മറ്റു വൈദികരും സഹകാര്‍മ്മികരാകും. യൂറോപ്പിലെ തന്നെ ആദ്യ ക്‌നാനായ കത്തോലിക്ക ദേവാലയമായി ലിവര്‍പൂള്‍ സെന്റ് പയസ് ടെന്‍ത് ദൈവാലയം മാറുമ്പോള്‍ ദീര്‍ഘകാല സൗജന്യ ഉപയോഗത്തിനായി ഈ ദേവാലയം തന്ന ലിവര്‍പൂള്‍ അതിരൂപതയേയും പ്രത്യേകിച്ച് അതിരൂപതാധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ്പ് മാര്‍കം മാക്മഹോനെയും, അനുവാദം തന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെയും ത്യാഗപൂര്‍വ്വം പ്രവര്‍ത്തിച്ച ഡീക്കന്‍ അനില്‍ ലൂക്കോസിനെയും കൈക്കാരന്മാരായ ഫിലിപ്പ്, ജോയി, സോജന്‍, ജോജോ എന്നിവരെയും നന്ദിയോടെ സ്മരിക്കാം. ഇതോടൊപ്പം ഇതിനായി സഹകരിച്ച പാരീഷ് കൗണ്‍സില്‍ അംഗങ്ങളെയും മിഷനിലെ മറ്റെല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളേയും പ്രത്യേകം നന്ദിയോടെ ഓര്‍ക്കുന്നു. ദൈവം തന്ന ഈ വലിയ അനുഗ്രഹത്തിന് നന്ദി പറയുവാനും ഈ പുണ്യനിമിഷങ്ങള്‍ക്ക് സാക്ഷിയാകുവാനും ഏവരേയും ക്ഷണിക്കുന്നു.

യൂറോപ്പിലെ ആദ്യത്തെ ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെയും പാരിഷ് സെന്ററിന്റെയും ആശീര്‍വാദം ഈ വരുന്ന സെപ്റ്റംബര്‍ ഇരുപതാം തീയതി യു.കെ യിലെ ലിവര്‍പൂളില്‍ നടക്കുമ്പോള്‍ അത് ദൈവം ക്‌നാനായ ജനതയോട് കാണിക്കുന്ന വലിയ കാരുണ്യത്തിന്റെയും ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ അഭിമാനത്തിന്റെയും ചരിത്രമുഹൂര്‍ത്തമായി മാറും.

കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ആശീര്‍വാദ ശുശ്രൂഷകളില്‍, ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ഷെറിങ്ടണ്‍, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ചിക്കാഗോ സീറോമലബാര്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസും ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ക്‌നാനായക്കാര്‍ക്കുവേണ്ടിയുള്ള കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര എന്നിവരും യു.കെയില്‍ നിന്നും യൂറോപ്പില്‍നിന്നുമുള്ള ക്‌നാനായ വൈദികരും ലിവര്‍പൂള്‍ രൂപതയിലെയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെയും മറ്റ് വൈദികരും സഹകാര്‍മ്മികരാകും. ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷികളാകാനും ദൈവം പരിശുദ്ധ കത്തോലിക്ക സഭയിലൂടെ ക്‌നാനായ ജനതയ്ക്കു നല്‍കിയ ഈ വലിയ അനുഗ്രഹത്തിനു നന്ദി പറയുവാനും യു.കെ യിലെ പതിനഞ്ചു ക്‌നാനായ മിഷനുകളില്‍ നിന്നും വിശ്വാസി സമൂഹം അന്നേദിവസം ലിവര്‍പൂളില്‍ എത്തിച്ചേരും.

വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ ക്‌നാനായക്കാര്‍ ക്കായി കോട്ടയം വികാരിയാത്ത് അനുവദിച്ചു തന്ന അതേവര്‍ഷം തന്നെ, 1911 ല്‍ ലിവര്‍പൂളിലെ ലിതര്‍ലണ്ടില്‍ സ്ഥാപിതമായ സെന്റ് എലിസബത്ത് ദൈവാലയമാണ് ലിവര്‍പൂളിലെ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള ക്‌നാനായ കാത്തലിക് മിഷന്റെ ഇടവക ദൈവാലയമായി ദൈവം അനുവദിച്ചു നല്‍കിയത് എന്നത് ചരിത്രത്തിലൂടെ ദൈവം ക്‌നാനായ ജനതക്കായി കരുതിവച്ച വലിയ അനുഗ്രഹത്തിന്റെ അടയാളമായി മാറുകയാണ്. കത്തോലിക്ക സഭയോട് ചേര്‍ന്നു ജീവിക്കുന്നതിലൂടെയാണ് ക്‌നാനായ ജനത അനുഗ്രഹിക്കപ്പെടുന്നത് എന്നുള്ളതിന്റെ ഏറ്റവും പുതിയ തെളിവായിട്ടാണ് ലോകമെമ്പാടുമുള്ള ക്‌നാനായ ജനത ഈ വലിയ അനുഗ്രഹത്തെ കാണുന്നത്.

1911 ല്‍ നിര്‍മ്മിച്ച ഈ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ 1960 ല്‍ നടത്തുകയും ഇതിന്റെ അള്‍ത്താരയും മറ്റു ഭാഗങ്ങളും കൂടുതല്‍ മനോഹരമാക്കുകയും ചെയ്തു. ഈ ദൈവാലയവും ഇതിനോടനുന്ധിച്ചുള്ള പാരിഷ് സെന്ററും യു. കെ യിലെ ക്‌നാനായ കാത്തലിക് മിഷന്റെ ഭാഗമായി മാറുമ്പോള്‍ അത് യു. കെ യിലെ, പ്രത്യേകിച്ച് ലിവര്‍പൂളിലെ സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് മിഷനിലെ വിശ്വാസി സമൂഹത്തിന് അവരുടെ കത്തോലിക്ക വിശ്വാസവും ക്‌നാനായ പാരമ്പര്യവും സംരക്ഷിക്കുന്നതിനും അത് തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനും സഹായകമായി മാറും.

2024 ഏപ്രില്‍ മാസത്തില്‍ അമേരിക്കയില്‍ നിന്നും ഒരു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി യു.കെ യിലെത്തി. യു. കെയിലെ ക്‌നാനായ കത്തോലിക്ക വിശ്വാസികളുടെ രൂപതാ കോ-ഓര്‍ഡിനേറ്റര്‍ ആയി നിയമിതനായ ബഹുമാനപ്പെട്ട ഫാ. സുനി പടിഞ്ഞാറേക്കര, അദ്ദേഹത്തിന്റെ യു.കെ യിലെ ശുശ്രൂഷയുടെ ആരംഭത്തില്‍ തന്നെ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി ഒരു ദേവാലയം ലഭിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ബഹുമാനപ്പെട്ട സുനിയച്ചനും ഞാനും കൂടി അന്നത്തെ ലിവര്‍പൂള്‍ അതിരൂപതാധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ്പ് മാര്‍കം മാക്ടഹോനെ കണ്ട് നമ്മുടെ ആവശ്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശ്രമങ്ങളുടെയും ചര്‍ച്ചകളുടെയും പ്രാര്‍ത്ഥനകളുടെയും ഫലമായിട്ടാണ് ഇപ്രകാരം ഒരു ദേവാലയം ക്‌നാനായക്കാര്‍ക്കായി അനുവദിച്ചു നല്‍കിയത്.

📜ക്നാനായ കത്തോലിക്കാ മിഷൻസ് UK – വിശദീകരണക്കുറിപ്പിന്റെ സംഗ്രഹം

യു.കെ.യിലെ ക്നാനായ കത്തോലിക്കാ മിഷൻസ് UK (Knanaya Catholic Missions UK), മീഡിയ കമ്മീഷൻ മുഖേന 2025 നവംബർ 27-ന് പുറത്തിറക്കിയ ഈ വിശദീകരണക്കുറിപ്പ്,

പരിശുദ്ധ ജപമാല രാജ്ഞിയോടൊപ്പം പത്ത് നാൾ:വെയിൽസിൽ കൊന്തപ്പത്തിന് ആത്മീയ നിറവിൽ സമാപനം

വെയിൽസിലെ സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനു കീഴിലുള്ള വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മുതൽ ഭവനങ്ങളിൽ നടന്നുവന്ന ‘കൊന്തപ്പത്ത് ആചരണത്തിന്’

മരിച്ചവരുടെ മാസം – പ്രത്യാശയുടെ ഓർമ്മകാലം

നവംബർ മാസം കത്തോലിക്കാ സഭയുടെ ജീവിതചര്യയിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ മാസം, “മരിച്ചവരുടെ മാസം” എന്ന പേരിൽ, സഭ മുഴുവൻ സ്വർഗ്ഗീയജീവിതത്തിലേക്കു യാത്ര ചെയ്ത

ഹലോവീൻ: വിനോദത്തിന്റെ രാത്രിയിൽ നിന്നും വിശുദ്ധരുടെ വിശുദ്ധിയിലേക്ക്

കത്തോലിക്കാ സഭയുടെ കലണ്ടറിലെ നവംബർ മാസം മുഴുവൻ തന്നെ മരിച്ച വിശ്വാസികളെ ഓർക്കുന്നതിനായി പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്നു. നവംബർ 1 — സകല വിശുദ്ധരുടെ തിരുനാൾ