കോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയിൽ പരമ്പരാഗതമായി നടന്നു വരാറുള്ള പുറത്ത് നമസ്കാരം ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ ഭക്തിസാന്ദ്രമായി ആചരിച്ചു. ലിവർപൂളിലെ അവർ ലേഡി ഓഫ് പീസ് കാത്തലിക് ചർച്ചിൽ രാവിലെ മുതൽ തീർത്ഥാടകർ പ്രവാഹമായിരുന്നു.
Continue readingUK ക്നാനായ കുടുംബ സംഗമം – വാഴ്‌വ് 2024-തിന്റെ ടിക്കറ്റ് പ്രകാശനം ചെയ്തു.
ജനുവരി 27, ശനിയാഴ്ച UK യിലെ 15 ക്നാനായ കാത്തലിക് മിഷനുകൾ ഒന്നു ചേർന്ന് ലിവർപൂളിൽ നടത്തിയ പുറത്തു നമസ്കാരത്തിൽ വച്ച് ഏപ്രിൽ 20-ന് നടക്കുന്ന കുടുംബ സംഗമം -വാഴ്‌വ് 2024- തിനുള്ള ടിക്കറ്റ് കിക്ക് ഓഫ് ചെയ്തു.
Continue readingSt George Knanaya Catholic Proposed Mission Co-ordinator ആയി നിയമിതനായ ബഹുമാനപ്പെട്ട Ajoob Thottananiyil അച്ചന് സ്വീകരണം നൽകി.
ബ്രിസ്റ്റോൾ:
St George Knanaya Catholic Proposed Mission Co-ordinator ആയി നിയമിതനായ ബഹുമാനപ്പെട്ട
Ajoob Thottananiyil അച്ചന് ഞായറാഴ്ച (21/01/24) നടന്ന വിശുദ്ധ കുർബ്ബാനയ്ക്കുശേഷം മിഷൻ അംഗങ്ങൾ ഒത്തുചേർന്ന് സ്വീകരണം നൽകി.
St Vincent Churchൽ വച്ച് മിഷൻ കൈക്കാരൻ ശ്രീ എബി ജോസ് തൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തിൽ കൈക്കാരൻ ശ്രീ ജോജി പുഞ്ചാൽ എവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് Catechism Head Teacher ശ്രീ James Philip, കൂടാര യോഗങ്ങളെ പ്രതിനിധീകരിച്ച് സെൻറ് തോമസ് കൂടാരയോഗം സെക്രട്ടറി ശ്രീ Abraham Mathew. ബ്രിസ്റ്റോൾ ക്നാനായ കാത്തലിക് അസ്സോസിയേഷൻ പ്രസിഡണ്ട് ശ്രീ Tijo Thomas, സ്വിൻഡൻ ക്നാനായ കാത്തലിക് അസ്സോസിയേഷൻ പ്രസിഡണ്ട് ശ്രീ Roy Stephen, BKCA വിമൻസ് ഫോറം കോർഡിനേറ്റർ ശ്രീമതി Reena Eswaraprasad, Bristol KCYL Treasurer ശ്രീ Ruben Eswaraprasad തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
തുടർന്ന് നടന്ന മറുപടി പ്രസംഗത്തിൽ അജൂബ് അച്ചൻ മിഷന്റെ പ്രവർത്തനങ്ങൾ മുൻപോട്ട് നടത്തി കൊണ്ടുപോകുന്നതിന് എല്ലാവരുടേയും സഹകരണവും സഹായവും തനിക്ക് നല്കണമെന്ന് അഭ്യർത്ഥിക്കുകയും നല്കിയ സ്വീകരണത്തിന് എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു. പിന്നീട് കേക്ക് മുറിച്ച് മധുരം പങ്കിട്ട് സമ്മേളനം അവസാനിച്ചു.






































Toby Abraham
കൈക്കാരൻ
St George Mission
സകല വിശുദ്ധരുടെയും തിരുനാളും മിഷന്‍ ഞായറും സംയുക്തമായി ആഘോഷിച്ചു
ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ മിഷന്‍ ഞായറും സകല വിശുദ്ധരുടെയും തിരുനാളും സംയുക്തമായി ആചരിച്ചു. സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ച് വേദപാഠം പഠിക്കുന്ന കുട്ടികള്‍ വിശുദ്ധരുടെ വേഷം ധരിച്ച് എത്തുകയും അവര്‍ പ്രതിനിധാനം ചെയ്യുന്ന വിശുദ്ധരെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. മിഷന്‍ ഞായര്‍ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മിഷന്‍ ലീഗ് കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ ഗെയിമുകള്‍ സംഘടിപ്പിച്ചു. ബേക്ക് സെയില്‍, സ്‌നാക്‌സ് സെയില്‍, ലേലം എന്നിവയും മിഷന്‍ ഞായറിനോടനുബന്ധിച്ച് നടത്തി. പ്രസ്തുത കാര്യങ്ങളില്‍ നിന്നും പിരിഞ്ഞ് കിട്ടിയ തുക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നതിന് തീരുമാനിച്ചു. സ്വപ്ന സാം, മിഷേല്‍ ഷാജി, ജെറി അബ്രാഹം, ജിന്റു ജിമ്മി, ഷൈനി ഫ്രാന്‍സിസ്, സുജ സോയ്‌മോന്‍, സ്റ്റേല്‍ബി സാജന്‍, റെജി ബിജു, ബിനിമോള്‍ ഷിനോ, ബീനാ റോള്‍ഡ്, സജി വെമ്മേലില്‍, ഷാജി പൂത്തറ, സാജന്‍ പടിക്കമ്യാലില്‍, ജോണി കല്ലിടാന്തിയില്‍, സജീവ് ചെമ്പകശ്ശേരില്‍, ജസ്റ്റിന്‍, ലിസി ടോമി, മിഷന്‍ ലീഗ് ഭാരവാഹികളായ അലക്‌സ് ലൂക്കോസ്, സോന റോള്‍ഡ്, കെയ്‌ലിന്‍ ഷിനോ, ഡാനിയല്‍ സജി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





മാഞ്ചസ്റ്റർ എയർപോർട്ടിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് പ്രൗഢോജ്വലമായ സ്വീകരണം.
ഏകദേശം ഒരു മാസത്തെ യു കെ സന്ദർശത്തിനായി എത്തുന്ന കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാളും ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാളുമായ ഫാദർ സജി മലയിൽ പുത്തൻപുരയുടെയും സെൻമേരിസ് ക്നാനായ കാത്തലിക് മിഷൻ ആൻഡ് സെൻറ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ അസിസ്റ്റൻറ് ഡയറക്ടർ ഫാദർ അജൂബ് തൊട്ടനാനിയിൽ എന്നിവരുടെ നേതൃത്വത്തിൽ മാഞ്ചസ്റ്റർ സെൻറ് മേരീസ് ക്നാനായ കാത്തലിക് മിഷൻ ആൻഡ് ലിവർപൂൾ സെൻറ് പയസ് ടെൻത് ക്നാനായ കാത്തലിക് മിഷൻ കൈകാരന്മാരുടെയും പാരീഷ് കൗൺസിൽ അംഗങ്ങളുടെയും വേദപാഠ പ്രതിനിധികളും ഉൾപ്പെട്ട ക്നാനായ കാത്തലിക് മിഷൻ അംഗങ്ങൾ പ്രൗഢോജിതമായ സ്വീകരണമാണ് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിനെ എയർപോർട്ടിൽ നൽകിയത്.
യുകെയിലെ ക്നാനായ കാത്തലിക് മിഷൻ ഇടവകകൾ സന്ദർശിക്കുന്നതിനും കുടുംബങ്ങളെ പരിചയപ്പെടുന്നതിനും മിഷൻ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മാർ ജോസഫ് പണ്ടാശരി പിതാവ് യുകെയിൽ സന്ദർശനം നടത്തുന്നത്. നാളെ ലിവർപൂൾ മാഞ്ചസ്റ്റർ എന്നിവിടങ്ങളിലെ ക്നാനായ കാത്തലിക് മിഷൻ ഇടവകകളിൽ ദിവ്യബലി അർപ്പിക്കുകയും സ്വീകരണ പരിപാടികളിലും കുടുംബങ്ങളെ പരിചയപ്പെടുന്നതിനും തുടക്കമാകും. ഡിസംബർ 9ന് നടത്തപ്പെടുന്ന ക്നാനായ കാത്തലിക് മിഷൻ യുകെയുടെ പ്രതിനിധി സമ്മേളനത്തെ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് അഭിസംബോധന ചെയ്തു സംസാരിക്കും അഭിവന്ദ്യ കൊച്ചു പിതാവിനെ മിഷൻ ഇടവകകളിൽ സ്വീകരിക്കുവാൻ വൈദികരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത് ഡിസംബർ 17ന് ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷൻ സ്കോട്ലാൻഡിൽ ആയിരിക്കും സന്ദർശന പരിപാടികളുടെ സമാപനം.
ഈസ്റ്റ് ആഗ്‌ളിയ മിഷനില്‍ തിരുനാള്‍ ആഘോഷം വര്‍ണ്ണാഭമായി
ഈസ്റ്റ് ആംഗ്‌ളിയ ക്‌നാനായ കാത്തലിക് പ്രപ്പോസ്ഡ് മിഷനില്‍ വി. മദര്‍ തെരേസയുടെ തിരുനാള്‍ ന്യൂമാര്‍ക്കറ്റ് പള്ളിയില്‍ വച്ച് ഒക്‌ടോബര്‍ മാസം 7-ാം തീയതി വര്‍ണ്ണാഭമായി നടന്നു. 11 മണിക്ക് വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ പതാക ഉയര്‍ത്തിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും നടത്തപ്പെട്ടു. ബര്‍മിംഗ്ഹാം, ത്രീ കൗണ്ടി എന്നീ മിഷനുകളുടെ ഡയറക്ടര്‍ ഫാ. ഷഞ്ചു കൊച്ചുപറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായി വി. കുര്‍ബാന നടത്തപ്പെട്ടു. മുന്‍ മിഷന്‍ ഡയറക്ടറും യോര്‍ക്ക്‌ഷെയര്‍ മിഷന്‍ ഡയറക്ടറുമായ ബഹു. ജോഷി കൂട്ടുങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കി. വി. കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണവും പരി. കുര്‍ബാനയുടെ ആശീര്‍വ്വാദവും ഉണ്ടായിരുന്നു. തുടര്‍ന്ന് ന്യൂ മാര്‍ക്കറ്റ് ലെയ്ഷര്‍ സെന്ററില്‍ വച്ച് സ്‌നേഹവിരുന്നും കലാവിരുന്നും നടത്തപ്പെട്ടു. ഡെക്കറേഷന്‍ കമ്മറ്റി, ലിറ്റര്‍ജി കമ്മറ്റി, പ്രോഗ്രാം കമ്മറ്റി, പ്രദക്ഷിണം കമ്മറ്റി, ഫുഡ് ആന്‍ഡ് സ്റ്റേജ് കമ്മറ്റി, ക്വയര്‍, എന്നീ വിവിധ കമ്മറ്റികളിലായി എല്ലാവരും തിരുനാളിന്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ചു. തിരുനാളിനാവശ്യമായ എല്ലാക്കാര്യങ്ങളും അംഗങ്ങള്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത് നാട്ടില്‍ നിന്നും എത്തിക്കുകയും അത് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുകയും ചെയ്തു. തിരുനാള്‍ കണ്‍വീനറായിരുന്ന ബഹു. തോമസ് ചെറുതാന്നിയില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.











Congrats Anisa Renny Mathew
അനീസ റെനി മാത്യൂ സ്റ്റീവ്‌നേജിലെ ആദ്യ ഡെപ്യൂട്ടി യൂത്ത് മേയര്‍
ലണ്ടണ്‍: കോട്ടയം അതിരൂപതാംഗവും ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷന്‍ അംഗവുമായ അനീസ റെനി മാത്യൂ, സ്റ്റീവ്‌നേജിലെ ആദ്യ ഡെപ്യൂട്ടി യൂത്ത് മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റീവ്‌നേജില്‍ നടന്ന യൂത്ത് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അത്യൂജ്വല വിജയം കൈവരിക്കുകയും കൗണ്‍സിലര്‍മാര്‍ക്ക് കിട്ടിയ വോട്ടുകളില്‍ മുന്‍തൂക്കം നേടുകയും ചെയ്ത അനീസയെ അവരുടെ അതുല്യ പ്രതിഭയ്ക്ക് അവസരം കൊടുക്കുന്നതിനു പുറമെ അവരുടെ കഴിവുകളും വ്യക്തിഗത നേട്ടങ്ങളും യുവജനങ്ങള്‍ക്കിടയില്‍ അവരുടെ സേവനങ്ങള്‍ ലഭ്യമാക്കുവാനുമായി കൗണ്‍സില്‍ ഭരണ നേതൃത്വം സ്റ്റീവനേജ് യൂത്ത് കൗണ്‍സില്‍ ഭരണഘടനയെ തിരുത്തിയെഴുതിച്ചു അനീസയ്ക്കായി പുതിയ പദവി സൃഷ്ടിക്കുകയായിരുന്നു.
അനീസയുടെ പിതാവ് റെനി മാത്യൂ, മാറിക ഇല്ലിക്കാട്ടില്‍ കുടുംബാംഗവും, മാതാവ് ലിജി റെനി ചക്കാമ്പുഴ വടക്കേമണ്ണൂര്‍ കുടുംബാംഗവുമാണ്. ആന്‍ റെനി മാത്യൂ, അഡോണ റെനി മാത്യൂ എന്നിവര്‍ സഹോദരിമാരാണ്.
അനീസ റെനി യൂത്ത് ക്രൈമിന് പ്രാമുഖ്യം നല്‍കി അവതരിപ്പിച്ച മാനിഫെസ്റ്റോയിലും തുടര്‍ന്ന് നടത്തിയ അഭിമുഖത്തിലും പ്രതിഫലിച്ച ദീര്‍ഘവീക്ഷണം, സാമൂഹ്യ പ്രതിബദ്ധത, നേതൃത്വ പാടവം, യുവജനതയുടെ സുരക്ഷിത്വത്തിലുള്ള താത്പര്യം, സുരക്ഷാവീഴ്ചകള്‍ക്കുള്ള വ്യക്തതയാര്‍ന്ന പ്രതിവിധികള്‍ അതോടൊപ്പം കലാ-കായികതലങ്ങളിലുള്ള വ്യക്തിതല അംഗീകാരങ്ങളും ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുവാനും അവരില്‍ സ്വാധീനം ചെലുത്തുവാനും ഇടയാക്കി.
ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും ഉന്നതമായ സ്ഥാനം അലങ്കരിക്കുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന അനീസയ്ക്ക് യു.കെ ക്നാനായ കാത്തലിക് മിഷന്റെയും ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തിലിക് മിഷന്റെയും എല്ലാ പ്രാര്‍ത്ഥനാശംസകളും മംഗളങ്ങളും.
കടപ്പാട്- മലയാളം യു.കെ
Congrats Jeff
ലണ്ടണ്‍: കോട്ടയം അതിരൂപതാംഗവും ലണ്ടണില്‍ സ്ഥിരതാമസവുമുള്ള പന്തമാംചുവട്ടില്‍ അനി ജോസഫിന്റെയും ജീന അനിയുടെയും മകന്‍ ജെഫ് അനി ജോസഫ് ഓള്‍ ഇംഗ്‌ളണ്ട് അണ്ടര്‍ 17 ബാറ്റ്മിന്‍ണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കി. കഴിഞ്ഞ മാസം ഹെര്‍ട്ട്‌ഫോര്‍ഷെയര്‍ അണ്ടര്‍ 18 സ്‌ക്വാഡിന്റെ ഭാഗമായി മത്സരിക്കുകയും നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷന്‍ കൂട്ടായ്മയുടെ മംഗളങ്ങളും സ്‌നേഹപൂര്‍വ്വം നേരുന്നു.

വാഴ്‌വ് 2023 ന് ഗംഭീര പരിസമാപ്തി.
UK ക്നാനായ മിഷനുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ ക്നാനായ കുടുംബ സംഗമം -വാഴ്‌വ് 2023- ന് ഗംഭീര പരിസമാപ്തി. ഏപ്രിൽ 29, ശനിയാഴ്ച മാഞ്ചെസ്റ്ററിൻ്റെ മണ്ണിലാണ് UKയിലെ 15 ക്നാനായ മിഷനിലെ വിശ്വാസികൾ ഒന്നു ചേർന്നത്. ക്നാനായ സമുദായത്തിൻ്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ സാന്നിധ്യം വാഴ്‌വ് 2023 ന് ആവേശമായി. 5 വർഷങ്ങൾക്ക് ശേഷം UK യിൽ എത്തിയ വലിയ ഇടയനെ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ നടവിളിച്ചാണ് ക്നാനായ ജനം വരവേറ്റത്.
പരിശുദ്ധ കുർബാനയുടെ ആരാധനയെ തുടർന്നുള്ള വി. കുർബാനയിൽ മാർ മാത്യു മൂലക്കാട്ട് പിതാവിനൊപ്പം UK യിലെ മുഴുവൻ ക്നാനായ വൈദികരും സഹകാർമ്മികരായിരുന്നു. വി.കുർബാനയ്ക്ക് ശേഷം ലീജിയൺ ഓഫ് മേരി, മിഷൻ ലീഗ്, തിരുബാല സഖ്യം എന്നീ സംഘടനകൾക്ക് ഓദ്യോഗിക തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ UK യിലെ ക്നാനായ വികാരി ജനറാൾ ബഹുമാനപ്പെട്ട ഫാ. സജി മലയിൽ പുത്തൻപുരയിൽ അധ്യക്ഷനായിരുന്നു. ജനറൾ കൺവീനർ ഡീക്കൻ അനിൽ ലൂക്കോസ് ഒഴുകയിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ മൂലക്കാട്ട് പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, MP മൈക്ക് കേയ്ൻ, KCC അതി രൂപതാ സെക്രട്ടറി ശ്രീ ബേബി മുളവേലിപ്പുറത്ത്, എന്നിവർ കൂടാതെ മിഷൻ പ്രതിനിധികളും വേദിയിൽ സന്നിഹിതരായിരുന്നു.

ക്നാനായ സിംഫണി, ഭക്തി സാന്ദ്രമായ choir, ക്നാനായ തനിമയും പാമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ, അഭിവന്ദ്യ മൂലക്കാട്ട് പിതാവിനോടും വൈദികരോടും ഒപ്പമുള്ള ബറുമറിയം ആലാപനം തുടങ്ങിയവ മാഞ്ചെസ്റ്ററിലെ Audacious church ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ക്നാനായ ജനങ്ങൾക്ക് സന്തോഷ വിരുന്നൊരുക്കി. വരും വർഷങ്ങളിലും ഇതുപോലുള്ള ഒത്തുചേരൽ സാധ്യമാകുമെന്ന് പ്രഖ്യാപിച്ചു.
നാളുകൾക്ക് ശേഷം കണ്ടുമുട്ടുന്ന പരിചയക്കാരെ കാണുവാനും സൗഹൃദം പങ്കു വയ്ക്കുവാനും സാധിച്ചത് ഏവർക്കും സന്തോഷേമേകി. സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും വൻ വിജയമായിത്തീർന്ന വാഴ്‌വ് 2023 ൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ ഹൃദയത്തോടെയാണ് സമ്മേളന നഗരിയിൽ നിന്നും യാത്രയായത്.
Publicity and Media committee
വാഴ്‌വ് 2023 ൻ്റ പ്രോഗ്രാമുകൾ അതിൻറെ തനിമയിൽ ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങളിലേക്ക് എത്തിക്കുവാൻ ക്നാനായ ന്യൂസും,ക്നാനായ വോയിസും,അപ്നാദേശും, ഒരുങ്ങിക്കഴിഞ്ഞു.
“വാഴ്‌വ് ” ഒരുക്കങ്ങൾ പൂർത്തിയായി, ക്നാനായ കുടുംബങ്ങൾ ശനിയാഴ്ച ആവേശത്തോടെ മാഞ്ചസ്റ്ററിലേക്ക്
“വാഴ്‌വ് ” ഒരുക്കങ്ങൾ പൂർത്തിയായി, ക്നാനായ കുടുംബങ്ങൾ ശനിയാഴ്ച ആവേശത്തോടെ മാഞ്ചസ്റ്ററിലേക്ക് .
നാളെ മാഞ്ചസ്റ്ററിൽ വച്ച്
UK ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം ” വാഴ്‌വ്” ന്റെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.
ശനിയാഴ്ചത്തെ പൊൻപുലരി പൊട്ടി വിരിയും മുമ്പേ മാഞ്ചസ്റ്റിലേക്ക് യാത്ര തുടങ്ങാൻ പല കുടുംബങ്ങളും തയ്യാറാടുക്കുമ്പോൾ മറ്റ് ചിലർ തലേ ദിവസം വന്ന് ഹോട്ടൽ അക്കോമഡേഷനും ബന്ധുമിത്രാദികളുടെ വീടുകളും ഒക്കെ മുൻകൂട്ടി തയ്യാറാക്കി കഴിഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ക്നാനായ കത്തോലിക്ക സമുദായത്തിന്റെ വലിയ ഇടയൻ മാർ മാത്യു മൂലക്കാട്ട് മെത്രാനൊപ്പം തങ്ങളുടെ ഈ കുടുംബ കൂട്ടായ്മയിൽ പങ്ക് ചേരാൻ നിരവധി പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതീക്ഷിച്ചതിലും കവിഞ്ഞ കുടുംബങ്ങളുടെ എണ്ണം മൂലം വാഴ് വിന്റെ രജിഷ്ട്രേഷൻ ഏപ്രിൽ 23 ന് ക്ലോസ് ചെയ്യാൻ സംഘാടകർ നിർബന്ധിതരായിരിക്കുകയാണ്.
വിശിഷ്ടാദിഥികൾക്കൊപ്പം വി.കുർബാനയും പൊതുസമ്മേളനവും ക്നാനായ സിംഫണി എന്ന പാട്ടിന്റെ പാലാഴിയും യുവത്വത്തിന്റെ ഫിനാലെ ഡാൻസും മറ്റ് കലാപരിപാടികളുമൊക്കെയായി വളരെ ആനന്ദദായകമായ ഒരു ദിവസമാണ് ഈ വാഴ് വിനായി ഒരുക്കിയിരിക്കുന്നത്.
വാഴ്‌വ് (ക്‌നാനായ കുടുംബ സംഗമം) ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
യു.കെ. യില്‍ ക്‌നാനായ ജനങ്ങള്‍ക്ക് മാത്രമായി ക്‌നാനായ മിഷനുകള്‍ സ്ഥാപിക്കപ്പെട്ടതിനു ശേഷം നടത്തുന്ന പ്രഥമ ക്നാനായ കുടുംബ സംഗമത്തിന്- വാഴ്‌വ് 2023- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്‌നാനായക്കാരുടെ കൂട്ടായ്മകള്‍ ഇതിന് മുമ്പും യു.കെ.യില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് മിഷന്‍ തലത്തില്‍ ഒരു സംഗമം നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരു വിശ്വാസ-പൈതൃക സമന്വയ സംഗമമായിട്ടാണ് യു.കെ.യിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ ഇതിനെ ഉറ്റുനോക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ ക്‌നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാള്‍ ബഹു. സജി മലയില്‍പുത്തന്‍പുരയിലിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. അനേകം ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മാഞ്ചസ്റ്ററിലെ ഒഡേഷ്യസ് ദൈവാലയത്തിന്റെ ഓഡിറ്റോറിയത്തിലാണ് വാഴ്‌വ് 2023 സംഘടിപ്പിച്ചിരിക്കുന്നത്. (Trinity Way, Manchester, M37BD).
Inauguration of catechism in our mission today
St.Theresa of Calcutta Knanaya Catholic Mission East Anglia കഴിഞ്ഞ അധ്യയന വർഷത്തിലെ മതബോധന പരീക്ഷകളിൽ സമ്മാനാര്ഹരായവർക്കുംറീജിയണൽ , രൂപതാ, ബൈബിൾ കലോത്സവത്തിൽ വിജയിച്ചവർക്കും വികാരി ഫാ.മാത്യൂസ് വലിയപുത്തെൻപുരയിൽ സമ്മാനദാനം നിർവഹിക്കുന്നു
April 29 നു നടക്കുന്ന വാഴ്‌വ് ന്റെ എൻട്രി പാസ് കൈക്കാരൻ Shibu വിന് നല്‌കി കൊണ്ട് വികാരി Fr.Mathew ഉദ്‌ഘാടനം നിവഹിക്കുന്നു
St.Theresa knanaya catholic proposed mission വാർഷിക ധ്യാനം സമാപിച്ചു.
ധ്യാനത്തിന് പ്രശസ്‌ത ധ്യാന ഗുരു Fr.Saji Pinarkayil വചന സന്ദേശം നൽകി. കുട്ടികൾക്കായി Mili Rengi യുടെ നേതൃത്വത്തിൽ knafire Youth ടീം വചനം പങ്കുവെച്ചു. വിശുദ്ധ കുർബാനയോടും , ദിവ്യ കാരുണ്യ ആരാധനയോടും കൂടി ധ്യാനം സമാപിച്ചു. വികാരി Fr.Mathews valiyaputhenpura മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ ധ്യാനത്തിന് നേതൃത്വം നൽകി


























