കൂടുതൽ കുട്ടികൾ കൂടുതൽ അഭിഷേകം

പുതിയ പരമ്പര–അഞ്ചോ അതിൽ കൂടുതലോ മക്കളുള്ള ദമ്പതികളെ പരിചയപ്പെടുത്തുന്നു

ബിജു -ലിനു മോൾ ചാക്കോ മൂശാരിപറമ്പിൽ

ക്രിസ്തുവിനെ നിരാകരിക്കുന്നത് ട്രെന്റായി മാറിയിരിക്കുന്ന നവയുഗത്തില്‍ മക്കളെ ക്രിസ്തുവിന്റേതാക്കി വളര്‍ത്തിക്കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിന് മാതാപിതാക്കള്‍ ആദ്യം ദൈവത്തോട് ചേര്‍ന്നുജീവിക്കണം.ദൈവം നൽകിയ അഞ്ച് ആൺമക്കളെ യും സഭ സമുദായ സ്നേഹത്തിൽ വളർത്തി അവരെ കത്തോലിക്കാ സഭയ്ക്കും ക്നാനായ സമുദായത്തിന് ഉത്തമ പൗരന്മാരായി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജു ചാക്കോയൂം ലിനു മോൾ ചാക്കോ മൂശാരി പറമ്പിലും ലക്ഷ്യമിടുന്നത്. യുകെയിലെ മലയാളി കുടുംബങ്ങൾക്ക് സുപരിചിതരാണ് ബിജു ആൻഡ് ലിനു മോൾ ചാക്കോ മൂശാരിപറമ്പിൽ.

ദൈവീക നിയോഗത്താൽ കുടുംബജീവിതം ആരംഭിച്ച ബിജുവിനൂം ലീനു മോൾക്കും ദൈവിക പദ്ധതി അനുസരിച്ച് 5 ആൺകുഞ്ഞുങ്ങളെ നൽകി.സെൻറ് തോമസ് ക്നാനായ കാത്തലിക് മിഷൻ സജീവ സാന്നിധ്യമായ ബിജു & ലീനു മോൾ ദമ്പതികളുടെ മക്കളായ ജയ്ക്, ജൂഡ്, എറിക്, ഏബൽ, ഐസക് എന്നിവരെ ചെറുപ്പം മുതലേ ദൈവീക വിശ്വാസത്തിലും സമുദായ സ്നേഹത്തിലും വളർത്തിയെടുക്കുവാൻ സാധ്യമായത് ദൈവത്തിൻറെ അത്ഭുതകരമായ ഇടപെടൽ ആണെന്ന് ദമ്പതികൾ വിശ്വസിക്കുന്നു. നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ബിജു & ലിനു മോൾ ചാക്കോ മശാരിപറമ്പിൽ ദമ്പതികളുടെ ജീവിതശൈലി മറ്റുള്ളവർക്കും മാതൃകയാണ്. കൂടുതൽ കുട്ടികൾ ആകുമ്പോൾ സമയക്കുറവ് എന്ന മിഥ്യാധാരണ തിരുത്തുന്ന ജീവിത ശൈലിയാണ് ഈ കുടുംബത്തിനുള്ളത്.

കുട്ടികളുടെ എണ്ണം കൂടുന്തോറും കുടുംബത്തിൽ സന്തോഷവും ആനന്ദവും പൊട്ടിച്ചിരികളും കൂടുന്നതിനോടൊപ്പം പരസ്പരം പങ്കുവെക്കൽ, സ്നേഹം, വിട്ടുവീഴ്ച മനോഭാവം, എന്നിവ സ്വായത്തമാക്കാനും കുട്ടികൾക്ക് സാധിക്കും. Humberside ൽ താമസിക്കുന്ന ബിജു & ലിനു മോൾ ചാക്കോ മൂശാരി പറമ്പിൽ സ്വന്തമായി ബിസിനസ് നടത്തുന്നു.

Bindhu Jom Makkil – Advance Practitioner

Bindhu Jom Makkil is the daughter of the late N. T. Lukose and Chinnamma Lukose of the Nootiyanikunnell family, and a member of the Maridum parish. She is married to Mr. Jom Makkil and they are blessed with three children. Her family currently belongs to St. John’s Church, Chamakkala.

She completed her primary education at St. Antony’s High School, Kadaplamattom, followed by her pre-degree studies at St. Stephen’s College, Uzhavoor. She pursued her nursing education at RD Gardi Nurses Training Centre in Indore, Madhya Pradesh. Her professional career began at the Ministry of Health Hospital in Taif, Kingdom of Saudi Arabia. In 2003, she joined the Coronary Care Unit (CCU) at Kettering General Hospital (KGH) as a Band 5 Nurse. She later earned a BSc (Hons) in Cardiac Nursing from De Montfort University, Leicester, in 2008.

In 2012, she was promoted to Band 6 Deputy Sister in CCU and served as a Cardiac Outreach Nurse. Her career progressed further in 2016 when she became a Band 7 Lead Practitioner at the Rapid Access Chest Pain Clinic. She completed her MSc in Advanced Professional Practice in 2018 and currently works as a Band 8B Advanced Practitioner at the Urgent Care Centre and Out-of-Hours Service.

Beyond her professional commitments, she is an active member of the Knanaya community and is deeply involved in religious and social activities. She serves as the Assistant DBS Officer for St. Edward’s Church in Kettering. She has also held several leadership positions, including ,Treasurer of Rosa Mystica Presidium of Legion of Mary and Head Teacher of the St.Jude Knanaya Catholic Catechism School in Kettering.

പരിശുദ്ധാത്മാവിൽ നിറയാൻ പരിശുദ്ധ അമ്മയോട് ചേർന്ന് പ്രാർത്ഥിക്കാം.

‘മാതൃഭക്തി പ്രചരിപ്പിക്കുന്ന പരിശുദ്ധ അമ്മയെ പ്രത്യേകമായി വണങ്ങുന്ന മെയ് മാസം. പാരമ്പര്യമായി എല്ലാ കുടുംബങ്ങളിലും മെയ് മാസം പരിശുദ്ധ അമ്മയുടെ വണക്കമാസമായി ആചരിക്കുന്നു.1825 ൽ ഏഴാം പീയൂസ് മാർപാപ്പ പുറപ്പെടുവിച്ച ഡിക്രിയിൽ പറയുന്നു ” എല്ലാ ക്രൈസ്തവരും പൊതുവായോ സ്വകാര്യമായോ പ്രത്യേക പ്രാർത്ഥന വഴി പരിശുദ്ധ മറിയത്തോടുള്ള ഭക്തിയിലും ബഹുമാനത്തിലും വളരണമെന്ന് വിശ്വാസികളെ ഓർമിപ്പിക്കുന്നു”.

1945 ൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ സ്വർഗ്ഗ രാജ്ഞി ആയ പരിശുദ്ധ മറിയത്തിന്റെ തിരുനാൾ മെയ് മാസം 31 തീയതി സഭയിൽ സ്ഥാപിച്ചു. പിന്നീട് കാലാന്തരത്തിൽ ഈ തിരുനാൾ ഓഗസ്റ്റ് 22ന് ആചരിക്കുകയും മെയ് 31 മറിയത്തിന്റെ സന്ദർശന തിരുനാളായി മാറുകയും ചെയ്തു.

മരിയ ഭക്തി പ്രചരിപ്പിക്കുന്ന മരിയൻ സൈന്യമായ ലീജൻ ഓഫ് മേരി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാൽ നിശബ്ദമായ സുവിശേഷപ്രഘോഷണം ആണ് നടത്തുന്നത്. ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീജിയൻ ഓഫ് മേരിയുടെ പ്രഥമ നാഷണൽ മീറ്റ് മെയ് മാസം 17ന് നടത്തപ്പെടുകയാണ്. അന്നേദിവസം മരിയൻ പ്രഘോഷണ റാലിയും നടത്തപ്പെടുന്നു.

നമ്മുടെ കുടുംബങ്ങളിൽ പരിശുദ്ധാത്മാവിനാൽ നിറയുവാൻ പരിശുദ്ധ അമ്മയോടുള്ള ഭക്തി കുടുംബങ്ങളിൽ നടത്തണം. ചെറുപ്പം മുതലേ കുട്ടികളെ വണക്കം മാസത്തിലെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കുകയും കുടുംബങ്ങളിൽ ഒന്നിച്ചുള്ള ജപമാല നടത്തപ്പെടുകയും ചെയ്യുന്നത് വഴി തിന്മയുടെ ശക്തിയെ ചെറുക്കുവാൻ സാധിക്കും.

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിനുശേഷം ആഗോള കത്തോലിക്ക സഭയുടെ തലവനായ ലിയോ പതിനാലാം മാർപാപ്പയെ സഭയ്ക്ക് ലഭ്യമായത് മരിയൻ മാസമായ മെയ് മാസമാണ്. ലളിതമായ ജീവിതശൈലിയിലൂടെ പാവങ്ങളുടെ പക്ഷം ചേർന്ന് അനാഥരുടെയും ദുരിത അനുഭവിക്കുന്നവരുടെയും വേദനകൾ മനസ്സിലാക്കി അവരെ സമൂഹത്തിൻറെ ഉന്നതിയിലേക്ക് കൊണ്ടുവരാൻ പ്രയത്നിച്ച വ്യക്തിത്വത്തിൻ്റെ ഉടമയാണ് ആഗോള കത്തോലിക്കാ സഭയുടെ തലവൻ.

മാർപാപ്പയുടെ നിയോഗത്തിനായി പ്രാർത്ഥിച്ചുകൊണ്ടും പരിശുദ്ധ അമ്മയുടെ മധ്യസ്ഥം യാചിച്ചുകൊണ്ട് നമ്മുടെ കുടുംബങ്ങളെയും ഇടവകയും മത മേലധ്യക്ഷന്മാരെയും സന്യാസി സന്യാസിനികളെയും സമർപ്പിച്ച് പ്രാർത്ഥിക്കാം. മാതൃഭക്തി പ്രചരിപ്പിക്കുവാൻ നാം ഓരോരുത്തർക്കും സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ

യുകെ ക്‌നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തിൽ പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു

യുകെ ക്‌നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തിൽ ക്‌നാനായ യുവതീയുവാക്കൾക്കായി പ്രീ മാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു. വിവാഹജീവിതത്തിനു വേണ്ടി ഒരുങ്ങുന്ന 34 യുവതീയുവാക്കളാണ് മാക്ളസ്ഫീൽഡിലുള്ള സാവിയോ ഹൗസിൽ വച്ച് ജൂൺ 12 മുതൽ 14 വരെ നടത്തപ്പെട്ട പ്രീമാര്യേജ് കോഴ്‌സിൽ പങ്കെടുത്തത്. യുകെയിലെ ക്നാനായ കത്തോലിക്കാ കുടുംബങ്ങളുടെ ആത്മീയ വളർച്ചക്കു വേണ്ടി സ്ഥാപിതമായ ഫാമിലി അപ്പൊസ്‌റ്റോലേറ്റിന്റെ നേതൃത്വത്തിലാണ് കോഴ്‌സ് നടത്തപ്പെട്ടത്.

ഈ ആധുനിക കാലഘട്ടത്തിൽ വിവാഹജീവിതം നേരിടുന്ന വെല്ലുവിളികളെ ക്രൈസ്‌തവ വിശ്വാസത്തിലൂടെയും കൗദാശിക ജീവിതത്തിലൂടെയും എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ചും, ദമ്പതികൾ തമ്മിലുള്ള പരസ്‌പര സ്നേഹത്തിലൂടെ വിവാഹജീവിതത്തെ എങ്ങനെ ഒരു സ്വർഗ്ഗീയ അനുഭമാക്കി മാറ്റം എന്നതിനെക്കുറിച്ചും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തപ്പെട്ടു. അതോടൊപ്പം വിവാഹജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ സംബന്ധിച്ചു നടത്തപ്പെട്ട കൂട്ടായ ചർച്ചകളും, ക്‌നാനായ സമുദായത്തിന്റെ ഭാവി എങ്ങനെ കത്തോലിക്കാ കുടുംബങ്ങളിലൂടെ സുരക്ഷിതമാക്കാം എന്ന വിഷയത്തിൽ നടത്തിയ ക്ലാസും ഏറെ പ്രയോജനകരമായിരുന്നുവെന്ന് കോഴ്‌സിൽ പങ്കെടുത്തവർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

ഫാമിലി അപ്പൊസ്‌റ്റോലേറ്റിന്റെ ഡയറക്ടർ ഫാ. ജിൻസ് കണ്ടക്കാട്ടിന്റെ നേതൃത്വത്തിൽ ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, ഫാ. ജോഷി കൂട്ടുങ്കൽ, ഡോ. ഡേവിസ് കുര്യൻ, ഡോ. ബിനുമോൾ ഡേവിസ്, ഷാജി ചരമേൽ, ഷെറി ബേബി, മേബിൾ അനു, മിലി രഞ്ജി, സിജിമോൻ സിറിയക്ക്, സിജു സൈമൺ, ഡീക്കൻ അനിൽ ലൂക്കോസ് എന്നിവർ ക്ലാസുകൾ നയിച്ചു.

ഇടവകയെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ

ക്രിസ്തു സ്ഥാപിച്ച സഭയെ സ്നേഹിക്കുകയും ശുശ്രൂഷ ചെയ്യുകയും ചെയ്യുക വഴി സുവിശേഷ പ്രഘോഷണതിൽ പങ്കാളികളാവുകയാണ് ഓരോരുത്തരും. ക്രിസ്തുവിന് വേണ്ടി ജീവിക്കുക ക്രിസ്തുവായി മാറുക എന്ന് ലക്ഷ്യത്തിലാണ് ഓരോരുത്തരും സഞ്ചരിക്കേണ്ടത്.

ഇടവകയെ സ്നേഹിക്കാതെ, ഇടവകയിൽ ശുശ്രൂഷ ചെയ്യാതെ മറ്റു ശുശ്രൂഷകളിൽ പങ്കെടുക്കുന്നത് ദൈവസന്നിധിയിൽ നീതീകരണമില്ല. ഇടവകയോട് സ്നേഹം വേണമെന്നുള്ള കാര്യത്തിൽ വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളിൽ , ജീവിത സാക്ഷ്യങ്ങളിൽ ദർശിക്കുന്നുണ്ട്. ഏത് പ്രേഷിത പ്രവർത്തനത്തിനും വിശുദ്ധ പൗലോസ് യാത്ര പുറപ്പെടുമ്പോൾ തൻറെ സഭയായ അന്ത്യോക്യൻ സഭയിൽ നിന്നും തുടങ്ങുകയും ശുശ്രൂഷയ്ക്ക് ശേഷം അന്ത്യോക്യൻ സഭയിൽ വന്ന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നത് ബൈബിളിൽ നാം കാണുന്നുണ്ട്

എട്ടാമത് എസ്ര മീറ്റിൽ 465 ക്നാനായ കത്തോലിക്ക വിശ്വാസികളാണ് പങ്കെടുത്തത്. ലോകമെങ്ങും അറിയപ്പെടുന്ന വചന ശുശ്രൂഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ എസ്രാ മീറ്റ് ധ്യാനം നയിക്കുവാൻ എത്തിയതിന്റെ പിന്നിൽ ക്നാ ഫയർ മിനിസ്ട്രിയുടെ ശക്തമായ മധ്യസ്ഥ പ്രാർത്ഥനയാണ്. ഫാ. ജോസ് തേക്ക് നിൽക്കുന്നതിൽ സ്പിരിച്ചൽ ഡയറക്ടർ ആയ ക്നാ ഫയർ മിനിസ്ട്രിയുടെ പ്രധാന ശുശ്രൂഷകർ ഡെന്നിസ് ജോസഫ്, മാത്യു തോമസ്, ബിജോയ് മുണ്ടുപാലം, മിലി രഞ്ജി, ഷൈനി ഫ്രാൻസിസ് എന്നിവരാണ്.

തികഞ്ഞ അച്ചടക്കം കൃത്യമായ ഓർഗനൈസേഷൻ, ശക്തമായ പ്രാർത്ഥന എന്നിവയെല്ലാം എസ്ര മീറ്റിന്റെ പ്രത്യേകതയായിരുന്നു. പങ്കെടുത്ത എല്ലാവർക്കും ഹൃദയത്തിൽ സന്തോഷവും ആനന്ദവും കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യവും പ്രദാനം ചെയ്ത എസ്ര മീറ്റിന് ടീം അംഗങ്ങൾ എല്ലാ മഹത്വവും ക്രിസ്തുവിന് നൽകുന്നു.

യു.കെയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് സ്വന്തമായ ഒരു ദൈവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു.

ലിവര്‍പൂള്‍: യു.കെയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് സ്വന്തമായ ഒരു ദൈവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. ലിവര്‍പൂള്‍ അതിരൂപത ലിതര്‍ലാന്റിലുള്ള സെന്റ് എലിസബത്ത് ഓഫ് ഹംഗറി ദൈവാലയവും പാരീഷ് ഹാളും പൂര്‍ണ്ണമായും സൗജന്യമായി ദീര്‍ഘകാലത്തയ്ക്ക് ലിവര്‍പൂളിലെ ക്‌നാനായ മിഷനുവേണ്ടി നല്‍കിയതോടെയാണ് വര്‍ഷങ്ങളായുള്ള യു.കെയിലെ ക്‌നാനായമക്കളുടെ പ്രാര്‍ത്ഥനയും ആഗ്രഹവും സഫലമായത്. ദൈവാലയത്തോടനുബന്ധിച്ചുള്ള വൈദിക മന്ദിരവും നാമമാത്രമായ വാടകയ്ക്ക് പള്ളിയുടെ ഉപയോഗത്തിനായി ഇതോടൊപ്പം ലഭിച്ചത് ഈ സന്തോഷത്തിന് ഇരട്ടി മധുരം നല്‍കി. ലിവര്‍പ്പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മാക്മഹോനയുമായി യു.കെ ക്‌നാനായ കാത്തലിക് മിഷന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ഡീക്കന്‍ അനില്‍, കൈക്കാരന്മാരായ ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവര്‍ നാളുകളായി നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുവാദത്താലുമാണ് 450ല്‍ പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദൈവാലയവും 300ല്‍ അധികം പേരെ ഉള്‍ക്കൊള്ളുന്ന ഹാളും വൈദിക മന്ദിരവും ലഭിച്ചിരിക്കുന്നത്. യു.കെയില്‍ ക്‌നാനായ മിഷനുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ നാള്‍വഴിയില്‍ ഒരു പ്രധാന നാഴികക്കല്ലായി പുതിയ ദൈവാലയത്തിന്റെ ലഭ്യത മാറും. അമേരിക്കയ്ക്കും കാനഡയ്ക്കും ശേഷം ഇന്ത്യയ്ക്ക് വെളിയില്‍ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി യു.കെയിലെ ലിവര്‍പൂളില്‍ ഒരു ദൈവാലയം ലഭിക്കുന്നത് യൂറോപ്പില്‍ ആകമാനമുള്ള ക്‌നാനായ കത്തോലിക്കര്‍ക്ക് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമായി മാറുന്നു.

യു.കെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്ക് അവരുടെ തനതായ പാരമ്പര്യങ്ങളും തനിമയും നിലനിര്‍ത്തിക്കൊണ്ടുതന്നെ കത്തോലിക്കാ വിശ്വാസത്തില്‍ വളരുന്നതിനും പുതിയ തലമുറയ്ക്ക് അത് പകര്‍ന്നു നല്‍കുന്നതിനുമായാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കീഴില്‍ ക്‌നാനായക്കാര്‍ക്ക് മാത്രമായി 15 ക്‌നാനായ മിഷനുകള്‍ കത്തോലിക്കാ സഭ സ്ഥാപിച്ചു നല്‍കിയിരിക്കുന്നത്. നമ്മുടെ പൂര്‍വ്വികര്‍ അഭിവന്ദ്യ പിതാക്കന്മാരോടും വൈദികരോടും ചേര്‍ന്ന് ദൈവാലയങ്ങളില്‍ ഒത്തുകൂടി ഏകമനസ്സോടെ ദൈവത്തെ ആരാധിച്ചതിലൂടെയാണ് സീറോമലബാര്‍ സഭയിലൂടെ കത്തോലിക്കാ വിശ്വാസവും പാരമ്പര്യങ്ങളും തലമുറകളായി സംരക്ഷിക്കുവാന്‍ നമുക്ക് സാധിച്ചത്.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹാശിസ്സുകളും ലിവര്‍പൂള്‍ രൂപതയിലെ പെര്‍മനെന്റ് ഡീക്കന്‍ അനില്‍ ലൂക്കോസിന്റെ അക്ഷീണ പരിശ്രമവും കൈക്കാരന്മാരായിരുന്ന ഫിലിപ്പ് കുഴിപ്പറമ്പിൽ, ജോയി പാവക്കുളത്ത് എന്നിവരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ഈ സ്വപ്ന സാക്ഷാത്കാരത്തില്‍ ഏറെ നിര്‍ണ്ണായകമായി. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ അഭി. മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്തയുടെയും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെയും ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവിന്റെയും വികാരി ജനറാളായിരുന്ന സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെയും ദീര്‍ഘവീഷണത്തോടെയുള്ള കാഴ്ചപ്പാടുകളും അക്ഷീണ പരിശ്രമങ്ങളുമാണ് ഇപ്രകാരം ക്‌നാനായ മിഷനുകള്‍ സ്ഥാപിക്കുന്നതിനും അതിനെ വളര്‍ത്തുന്നതിലേയ്ക്കും നയിച്ചതെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറെക്കര അനുസ്മരിച്ചു. ദൈവാലയത്തിന്റെയും മറ്റും ചെറിയ നവീകരണ പ്രവര്‍ത്തനത്തിന് ശേഷം ദൈവാലയത്തിന്റെ പുനര്‍ കൂദാശ നടത്തപ്പെടുന്നതാണ്.

.

ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ മിഷൻ വനിതാ ദിനത്തിൽ  വനിതകളെ ആദരിച്ചു

വനിതാ ദിനത്തിൽ വനിതകളെ ആദരിച്ചു  ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ മിഷൻ .

സ്‌ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനാചരണം . വിദ്യാഭ്യാസം ആരോഗ്യം തൊഴിൽ കുടുംബം  തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ഈ ദിവസം. ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ്‌ വനിതാ ദിനം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായ് ത്രീ കൗണ്ടി ഹോളി കിങ്‌സ്  ക്നാനായ മിഷനിലെ വനിതകളെ  ഞായാറാഴ്ച കുർബാനയ്ക്കു ശേഷം പൂക്കൾ നൽകി ആദരിച്ചു. ക്നാനായ വനിതകൾ കുടുംബത്തിനും സഭയ്ക്കും സമൂഹത്തിനും നൽകുന്ന കരുത്തു വിവരണാതീതമാണെന്നു മിഷൻ ഡയറക്ടർ ഫാ ഷഞ്ചു കൊച്ചുപറമ്പിൽ പറഞ്ഞു

https://www.facebook.com/CatholicKnanayaMissionsUK

യുവ ജനങ്ങളെ ഒന്നിച്ചു ചേർത്തു ത്രീ കൗണ്ടി ഹോളി കിങ്‌സ് ക്നാനായ മിഷൻ

ത്രീ  കൗണ്ടി  മിഷന്റെ പരിധിയിൽ പെട്ട വൂസ്റ്റർ , ഗ്ലോസ്റ്റർ, ഹെറിഫോർഡ്  എന്നിവിടങ്ങളിൽ നിന്നും  ഉള്ള ക്നാനായകുടുംബങ്ങളിലെ യുവതി യുവാക്കളും വിദ്യാഭ്യാസത്തിനായി  കേരളത്തിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള ക്നാനായയുവതി യുവാക്കളെയും ഒന്നിച്ചു കൂട്ടി മിഷന്റെ സജീവ ഭാഗമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഉല്ബോധിപ്പിച്ചു, മാതാപിതാക്കളും പൂർവികരും പകർന്നു തന്ന വിശ്വാസ തീഷ്ണതയും സമുദായ സ്‌നേഹവുംഎന്നും മുറുകെ പിടിക്കണമെന്നും, യുവജനങ്ങളാണ് ക്നാനായ സമുദായത്തിന്റെ ഭാവിയും ശക്തിയും എന്ന് മിഷൻ ഡയറക്ടർ ഫാ ഷഞ്ചു കൊച്ചുപറമ്പിൽ യുവജനങ്ങളെ ഓർമിപ്പിച്ചു.

https://www.facebook.com/CatholicKnanayaMissionsUK

സെന്റ് തോമസ് ക്നാനായ മിഷനിൽ  ക്നാനായ കുടിയേറ്റ അനുസ്മരണം

         ചരിത്രപ്രധാനമായ കഥകൾ ഉറങ്ങുന്ന  യോർക് ഷെയറിലെ  സെന്റ് തോമസ് ക്നാനായ മിഷനിൽ ഇടവക വികാരി ഫാ. ജോഷി കൂട്ടുങ്കലിന്റെ കാർമികത്വത്തിൽ 09/03/25 ൽ നടന്ന വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് ക്നാനായ കുടിയേറ്റ ദിനാചരണം നടത്തി. ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന  മെനോറയിലെ തിരികൾ  ഫാദർ ജോഷി, കൈകാരന്മാർ, അക്കൗണ്ടന്റ്, ഓഡിറ്റർ, കാറ്റിക്കിസം  ഹെഡ് ടീച്ചർ, കാറ്റിക്കിസം വിദ്യാർത്ഥി പ്രതിനിധി  എന്നിവർ ചേർന്ന് തെളിയിച്ചപ്പോൾ ക്നാനായ പ്രാർത്ഥന ഗാനമായ  – മാർത്തോമൻ – ഇടവകജനം ഒന്നുചേർന്നു  ആലപിച്ചു.

         വിശുദ്ധ കുർബാനയെ തുടർന്ന് പുതുതലമുറയ്ക്ക്  ക്നാനായ  കുടിയേറ്റത്തെ കുറിച്ച് മനസ്സിലാക്കി കൊടുക്കുവാൻ  മരിയ ജോയിച്ചൻ &  ജോയൽ ജോയിച്ചൻ എന്നിവർ ചേർന്ന് വ്യക്തവും സരസവും ആയ രീതിയിൽ  നടത്തിയ  ഇന്ററാക്റ്റീവ് സെഷൻ ഇടവക ജനത്തിന്റെ ശ്രദ്ധയാകർഷിച്ചു.  മക്കളെ ഇതിന് പ്രാപ്തരാക്കിയ ജോയിച്ചൻ  & സാലി  ചാണാശ്ശേരിൽ ദമ്പതികളെ ഫാ. ജോഷി പ്രത്യേകം അനുമോദിച്ചു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചതും, മറ്റു ക്നാനായ പാട്ടുകൾ ഒന്നുചേർന്നു പാടിയതും, ഫോട്ടോ സെഷന്നും കൂടിയായപ്പോൾ ക്നാനായ കുടിയേറ്റ ദിനം അവിസ്മരണീയമായി.

https://www.facebook.com/CatholicKnanayaMissionsUK

Why is Mother’s Day on a different date in the UK

compared to other countries?

Mother’s Day in the UK was originally called as Mothering Sunday. It has its origins in the 16th-century custom of ‘Mothering Sunday’, which fell on the fourth Sunday of Lent. That’s three Sundays before Easter and the tie-in with the church calendar is why the date changes each year. The tradition was that you visited your ‘mother church’– either the church where you were baptized,your parish church, or the nearest cathedral.

On this day, which came to be known as ‘Mothering Sunday’, servants were given the day off to go back to the parish in which they were born, with children and other family members also joining in. Because this occasion was a rare opportunity for a family get-together, the focus of the day gradually shifted to visiting not just the mother church, but one’s own mother.

On the way to the church, people gathered wildflowers to leave in the church and to present to their mothers. And, although the day fell during Lent, the abstinence was relaxed for Mothering Sunday and people treated their mothers to edible gifts such as Simnel cake, ‘mothering buns or fig pie.

How did Mothering Sunday change to Mother’s Day?

The name Mother’s Day has its origin from US.It was first celebrated in 1908 – thanks to the efforts of a woman named Anna Jarvis, whose mother,Ann, had nursed soldiers in the American Civil War and founded ‘Mother’s Day Work Clubs’ to help tackle public health. Eager to continue her mother’s work, Anna was successful in getting a day dedicated to honouring mothers nationwide. And then Mother’s Day became a national holiday in 1914 in the US and they celebrate it on the second Sunday in May. US troops brought the idea of ‘Mother’s Day’ over to the UK during the Second World War, and its influence took over the UK’s traditional ‘Mothering Sunday’. But we’ve retained the church-related date which is exactly three weeks before Easter Sunday. The US still celebrate Mother’s Day in May and all the other countries like Australia, Canada, New Zealand, India, China, Japan,Philippines, and South Africa follow the US date.

As Mother’s Day falls in the Spring season with the meaning of motherhood, new beginnings and rebirth, so daffodils and other flowers are given as gifts to mothers.In case you were wondering where to put the apostrophe in ‘Mother’s Day’ when you’re writing your card, Anna Jarvis was keen to specify its position, saying that it should be “singular possessive,for each family to honour its own mother, not a plural possessive commemorating all mothers in the world”.

This year, Mother’s Day in the UK falls on 30th March, so make sure you spend some time with your mother and make her feel special and thank her for all that she has done for you.

HAPPY MOTHER’S DAY TO ALL THE MOTHERS OF OUR UK KNANAYA COMMUNITY!

https://www.facebook.com/CatholicKnanayaMissionsUK

ക്നാനായ കാത്തലിക് ഫാമിലി റിന്യൂവൽ റിട്രീറ്റ് നയിക്കുന്നത് ഫാ.ഡാനിയേൽ

ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്നാനായ കാത്തലിക് ഫാമിലി റിന്യൂവൽ റിട്രീറ്റിന് യുകെയുടെ വിവിധ ദേശങ്ങളിൽ നിന്നും  ക്നാനായ കാത്തലിക് കുടുംബങ്ങൾ  രജിസ്റ്റർ ചെയ്യുന്നു. പ്രമുഖ വചനപ്രഘോഷകനും ബൈബിൾ പണ്ഡിതനുമായ തിരുവനന്തപുര മൗണ്ട് കാർമൽ റിട്രീറ്റ് സെൻറർലെ ധ്യാന ഗുരുവായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ഫാമിലി റിന്യൂവൽ റിട്രീറ്റിന് യുകെയിലെ എല്ലാ ക്നാനായ കാത്തലിക് മിഷനിൽ നിന്നും കുടുംബങ്ങൾ സംബന്ധിക്കുന്നു.

മികച്ച താമസ സൗകര്യം ഉള്ള സ്റ്റാഫോർഡ് ഷെയർലേ  യാർഫീൽഡ്  ട്രെയിനിങ് ആൻഡ് കോൺഫ്രൻസ് സെൻററിലാണ് ഫാമിലി റിന്യൂവൽ റിട്രീറ്റ് നടത്തപ്പെടുന്നത്. 2025 ജൂൺ 19 ആം തീയതി വ്യാഴാഴ്ച മുതൽ 2025 ജൂൺ 22 ഞായറാഴ്ച വരെയാണ് താമസിച്ചുള്ള ധ്യാനം നടക്കുന്നത്.

ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ശ്രദ്ധേയനായത് ബൈബിൾ പഠനങ്ങളിലൂടെയാണ്.  ബൈബിൾ പാരായണം നടത്തുവാൻ ഓരോ കുടുംബങ്ങളെയും സ്വാധീനിച്ചത് ഡാനിയേൽ അച്ചൻ്റെ സുവിശേഷപ്രഘോഷണം പ്രധാന ഘടകം ആയിരുന്നു. യുകെയിലെ ക്നാനായ കാത്തലിക് കുടുംബങ്ങൾക്ക് അനുഗ്രഹമാണ് ഫാമിലി റിന്യൂവൽ റിട്രീറ്റ് നയിക്കുവാൻ ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചനെ ലഭിച്ചത്.

നാനൂറോളം ആളുകൾക്ക് താമസിച്ചു ധ്യാനിക്കാവുന്ന യാർഫീൽഡ് സെൻററിൽ ഏതാനും സീറ്റുകൾ കൂടി മാത്രമേ ഉള്ളൂ. ധ്യാനത്തിന് ഒരുക്കമായി വിവിധതരത്തിലുള്ള മധ്യസ്ഥ പ്രാർത്ഥനകൾ ക്നാ ഫയർ ടീമിൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. കുട്ടികൾക്കായി പ്രത്യേക ധ്യാനം ഫാമിലി റിന്യൂവൽ റിട്രീറ്റിൽ ഉണ്ടായിരിക്കുന്നതാണ്

ധ്യാനത്തെക്കുറിച്ച് അറിയുവാനും ബുക്ക് ചെയ്യുവാനും ഫാ. ജോസ് തേക്ക്നിൽക്കുന്നതിലിന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.

Fr.Jose Thekunilkunathil 07442 969104, Bijoy Abraham:07853196476,

Denis Joseph: 07482723379, Mathew Thomas: 07956443106

മദറിങ് സൺഡേ & മദേഴ്സ് ഡേ

മാതാവിനെയും മാതൃസ്‌നേഹത്തെയും ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിനമാവശ്യമില്ലെങ്കിലും വിലമതിക്കാനാകാത്ത മാതൃസ്‌നേഹത്തിനും കരുതലിനും ആദരം പകരുകയെന്ന ലക്ഷ്യത്തില്‍ മാതൃദിനം വിവിധ രാജ്യങ്ങളിൽ പ്രത്യേകമായി ആചരിക്കുന്നു. ഇംഗ്ലണ്ടിൽ നോമ്പ് കാലത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആചരിക്കുന്നത്. രണ്ട് പതിറ്റാണ്ടു മുമ്പ് ബ്രിട്ടീഷ് കൗണ്‍സില്‍ ഒരു സര്‍വേ സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മനോഹരമായ വാക്ക് ഏതെന്ന് കണ്ടെത്തലായിരുന്നു ലക്ഷ്യം. നാല്‍പ്പതിനായിരം പേര്‍ പങ്കെടുത്ത ആ സര്‍വേയില്‍ ഒന്നാമതായി വന്ന പദം “മദര്‍’ ആയിരുന്നു. ഏതൊരു വ്യക്തിയുടെയും വളര്‍ച്ചയിലും ഉയര്‍ച്ചയിലും ജീവിത വിജയത്തിലും മാതാവിന് അനല്‍പ്പമായ പങ്കുണ്ട്. മാതൃസ്‌നേഹം അനുഭവിക്കാത്ത വ്യക്തികളില്ല. മക്കൾ എത്ര വളർന്നാലും മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾ എന്നും കുട്ടികളാണ്. ആധുനിക യുഗത്തിൽ  മക്കൾ മാതാപിതാക്കൾക്ക് തിരികെ സ്നേഹം നൽകുന്നത് ചിന്താവിഷയമാണ്.

ഇംഗ്ലണ്ടിൽ മദറിങ് ഞായറാഴ്ചയിൽ നിന്നുമാണ് മദേഴ്സ് ഡേയിലേക്ക് മാറ്റപ്പെട്ടത്. പതിനാറാം നൂറ്റാണ്ടിൽ വലിയ നോമ്പിന്റെ  ആരംഭിച്ച അതിമനോഹരമായ ക്രിസ്തീയ പാരമ്പര്യം തുളുമ്പുന്ന മദറിങ് സൺഡേ  എന്നുള്ളത് മാമോദിസ മുങ്ങിയ ഇടവക പള്ളിയോ, മാതൃ ഇടവകയോ, അതുമല്ലെങ്കിൽ കത്തീഡ്രൽ ദേവാലയമോസന്ദർശിക്കുന്ന പാരമ്പര്യമാണ് മദറിങ് സൺഡേ. പിന്നീട് കാലക്രമത്തിൽ അമേരിക്കയിൽ അമ്മമാരെ ആദരിക്കുന്ന പ്രത്യേക ദിനം വന്നുചേരുകയും പ്രചുര പ്രചാരം നേടുകയും ചെയ്യുക വഴി ഇംഗ്ലണ്ടിലെ മദറിങ് സൺഡേ മദേഴ്സ് ഡേ ആചരണം കൂടിയായി മാറി.

മാതൃദേവാലയത്തെയും മാതൃത്വത്തെയും ഒരേപോലെ വിശേഷാൽ ദിനത്തിൽ ആദരിക്കുകയും തിരുസഭയുടെ മക്കൾ എന്ന നിലയിൽ സഭയോട് ചേർന്ന് സഭാ പഠനങ്ങളിൽ വിശ്വസ്തത പുലർത്തി നീതിപൂർവമായ ജീവിതമാണ് ഓരോ ക്രിസ്ത്യാനിയും നിർവഹിക്കേണ്ടത്.

അനുതാപത്തിന്റെയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ഈ വലിയ നോമ്പു കാലഘട്ടത്തിൽ നമ്മുടെ ഇടവകയാകുന്ന ദേവാലയത്തിലെ ശുശ്രൂഷകളിൽ പങ്കുചേർന്ന് സഭാ മാതാവിനോടൊപ്പം ക്രിസ്തുവിൻറെ പ്രബോധനങ്ങൾ കൂടുതൽ പഠിക്കുവാനും ധ്യാനിക്കുവാനും ഒപ്പം നമ്മുടെ വളർച്ചയിൽ എന്നും താങ്ങും തണലുമായി നിന്ന മാതാപിതാക്കളെ ബഹുമാനിച്ച് ആദരിച്ച് സ്നേഹം പകർന്നു നൽകി ജീവിതത്തെ ധന്യമാക്കാം.

മാതൃദിനത്തിന്റെ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട്

ഫാ. മാത്യൂസ് വലിയ പുത്തൻപുര

ചീഫ് എഡിറ്റർ

ജീവൻ തന്നത് ദൈവവും ജീവിതം തന്നത് അമ്മയും.

കർത്താവിന്റെ ദാനമാണ് മക്കൾ. ഉദരഫലം ഒരു സമ്മാനവും. 

(സങ്കീ.127:3)

ദൈവീക പദ്ധതിയുടെ പൂർത്തീകരണമായി അമ്മയാകാൻ ഭാഗ്യം ലഭിച്ച നമുക്ക് പരിശുദ്ധ അമ്മയുടെ മുൻപിൽ നന്ദിയോടെ കൈകൾ കൂപ്പാം. ഉപാധികൾ ഇല്ലാത്ത, കലർപ്പില്ലാത്ത, നിസ്വാർത്ഥമായ സ്നേഹം. അതാണ് അമ്മ. ഒരു സ്ത്രീയുടെ ജീവന്റെ അടയാളപ്പെടുത്തൽ ആണ് മക്കൾ. അമ്മയുടെ നിസ്വാർത്ഥവും പവിത്രവുമായ സ്നേഹത്തിന്റെ കാരണവും ഇതുതന്നെ. മാതൃദിനമായി വലിയ നോയമ്പിന്റെ നാലാം ഞായറാഴ്ച യുകെയിൽ ആഘോഷിക്കുമ്പോൾ മറ്റു സ്ഥലങ്ങളിൽ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കുന്നു.

ഞാൻ കരഞ്ഞപ്പോൾ എന്റെ അമ്മ സന്തോഷിച്ച ദിവസമാണ് എന്റെ ജന്മദിനം എന്ന് ഡോക്ടർ അബ്ദുൽ കലാം പറഞ്ഞിരുന്നത് ഓർമ്മവരുന്നു. അതെ, ഈറ്റുനോവിന്റെ വേദനയിൽ പുളയുമ്പോഴും കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ എല്ലാ വേദനയും മറന്ന് അമ്മ ചിരിക്കും. കുഞ്ഞിന്റെ ആദ്യ കരച്ചിലിൽ സന്തോഷിക്കുന്ന അമ്മ പിന്നീട് ഒരിക്കലും ആ കുഞ്ഞിനെ കരയാൻ അനുവദിക്കാതെ സ്നേഹവും കരുതലും തലോടലും സാന്ത്വന വാക്കുകളും കൊണ്ട് തന്റെ സ്നേഹം മുഴുവൻ കൊടുത്തു വളർത്തുമ്പോൾ, തനിക്ക് ജീവിതത്തിൽ അനുഭവിക്കാമായിരുന്ന പല സുഖങ്ങളും പരാതിയില്ലാതെ അവൾ ഉപേക്ഷിക്കുന്നു. അതാണ് ഒരു അമ്മയുടെ നിസ്വാർത്ഥ സ്നേഹം.

       കുടുംബാംഗങ്ങളുടെ നാഡീ സ്പന്ദനങ്ങൾ അറിയുന്ന അമ്മ  കുടുംബത്തിനും, നാടിനും, സമൂഹത്തിനും മുതൽക്കൂട്ടാണ്. അമ്മയ്ക്ക് മക്കളോടുള്ള സ്നേഹത്തോട് തുലനം ചെയ്യുവാൻ മറ്റൊരു ബന്ധങ്ങൾക്കും സാധ്യമല്ല. മക്കളുടെ ആദ്യ ഗുരുവാണ് അമ്മ. അമ്മിഞ്ഞപ്പാൽ നുണയുന്ന ആ കുഞ്ഞിളം നാവുകൊണ്ട് ആദ്യം പറയുന്നതും അമ്മ എന്നാണ്. അമ്മയിൽ ഘനീഭവിക്കുന്ന പല വിഷമങ്ങളും കുഞ്ഞിന്റെ ഒരു ചിരിയിൽ അലിഞ്ഞു ഇല്ലാതായിത്തീരും.

         അമ്മമാർക്ക്‌ ഒരുപക്ഷേ  ഡിഗ്രികൾ കുറവായിരിക്കാം. എന്നാൽ നമ്മുടെ ഡിഗ്രികൾ അമ്മയുടെ കഷ്ടപ്പാടിന്റെ ഫലം കൂടിയാണെന്നും, അവർക്കു  അനുഭവജ്ഞാനം  കൂടുതൽ ഉണ്ടെന്നും ഓർക്കുക. ഈ മാതൃദിനത്തിൽ ജീവിച്ചിരിക്കുന്നവരും മരണം മൂലം നമ്മിൽ നിന്ന് വേർപിരിഞ്ഞു പോയവരുമായ  എല്ലാ അമ്മമാരെയും സ്നേഹത്തോടെ ഓർക്കാം. പല കാരണങ്ങളാൽ വൃദ്ധസദനങ്ങളിൽ കഴിയേണ്ടിവരുന്ന അമ്മമാരെയും കാമവെറി പൂണ്ട കാട്ടാളന്മാരുടെ മൃഗീയ പീഡനങ്ങൾക്ക് വിധേയരായി ആവശ്യപ്പെടാതെ കിട്ടിയ കുഞ്ഞിനെയും ഒക്കത്തു വെച്ച് തെരുവിലലയുന്ന അമ്മമാരെയും, ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഗർഭപാത്രത്തിൽ തന്നെ സ്വന്തം കുഞ്ഞിനെ പിച്ചി കീറിയ അമ്മമാരെയും നമുക്ക് ഓർക്കാം.  ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചിട്ടും പല കാരണങ്ങളാൽ അമ്മയാകാൻ സാധിക്കാത്ത സ്ത്രീകളെയും  ഓർക്കാം. എല്ലാ അമ്മമാരെയും കുടുംബജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞ പരിശുദ്ധ അമ്മയുടെ കൈകളിലേന്തിയ പ്രത്യാശയുടെ പ്രതീകമായ ജപമണി മാലയിലെ ഓരോ മുത്തുകൾ ആയി നമുക്ക് സമർപ്പിക്കാം.

ഈ മാതൃദിനത്തിൽ നമുക്കൊരു തീരുമാനമെടുക്കാം. നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അമ്മമാരുമായി പങ്കുവയ്ക്കാം. മക്കളുടെ സാമീപ്യം ആഗ്രഹിക്കുന്ന അമ്മമാരുടെ അടുത്ത് എന്നും ഓടിയെത്താൻ സാധിച്ചില്ലെങ്കിലും മാനസിക സാമീപ്യം അവർക്ക് കൊടുക്കാം.നമ്മുടെ മക്കൾ അത് കണ്ടു വളരട്ടെ. മാതാപിതാക്കളെ സ്നേഹിക്കുന്നത് ഔദാര്യമല്ല അത് നമ്മുടെ കടമയും അവരുടെ അവകാശവുമാണ് എന്ന് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം. മക്കൾക്ക് നന്മ കൈവരുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കുന്നതിനുവേണ്ടി മാതാപിതാക്കളെ ബഹുമാനിക്കുവാൻ അവരെ പഠിപ്പിക്കാം. (EPHE. 6-2,3)ചെസ്സ് കളിയിൽ രാജാവിന് സംരക്ഷണം നൽകുന്ന റാണിയെ പോലെ കുടുംബാംഗങ്ങൾക്ക് എന്നും സംരക്ഷണം നൽകുന്ന റാണിയായി നമ്മുടെ അമ്മമാർ വാഴട്ടെ. പരിശുദ്ധ അമ്മയുടെ അനുഗ്രഹം എല്ലാ അമ്മമാരിലും കുടുംബങ്ങളിലും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം ഈ മാതൃദിനത്തിന്റെ എല്ലാവിധ ആശംസകളും എല്ലാവർക്കും നേർന്നു കൊള്ളുന്നു.

ആത്മീയ നിര്‍വൃതിയില്‍ ദൈവകരുണയാചിച്ച് യു.കെയില്‍ പുറത്തു നമസ്‌ക്കാര പ്രാര്‍ത്ഥന

ഷെഫീല്‍ഡ്: ആത്മീയ നിര്‍വൃതിയില്‍ ദൈവത്തിന്റെ കരുണയാചിച്ച് യു.കെയിലെ ക്‌നാനായ മക്കള്‍ പുറത്തുനമസ്‌ക്കാര പ്രാര്‍ത്ഥന നടത്തി. ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 22 ന് ഷെഫീല്‍ഡിലെ സെന്റ് പാട്രിക്‌സ് റോമന്‍ കത്തോലിക്കാ ദൈവാലയത്തില്‍ വച്ച് രാവിലെ 10. 30 ന് ദിവ്യകാരുണ്യ ആരാധനയോടുകൂടി ശുശ്രൂഷകള്‍ക്ക് തുടക്കമായി. മിലി രഞ്ജിയുടെ നേതൃത്വത്തില്‍ ക്‌നാ ഫയര്‍ ടിം അംഗങ്ങള്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് 11.00 മണിക്ക് ക്‌നാനായ കാത്തലിക് ഫെയ്ത്ത്ഫുള്‍ കോ-ഓര്‍ഡിനേറ്റര്‍ ബഹു. സുനി പടിഞ്ഞാറേക്കരയില്‍ അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തിലും യു.കെയിലെ വിവിധ മിഷനുകളിലെ മിഷന്‍ ഡയറക്ടര്‍മാരുടെ സഹകാര്‍മ്മികത്വത്തിലും വി. ബലി അര്‍പ്പണം നടന്നു. തുടര്‍ന്ന് നടന്ന പുറത്തു നമസ്‌ക്കാര പ്രാര്‍ത്ഥനയ്ക്ക് ബഹു. സുനി പടിഞ്ഞാറേക്കരയില്‍ അച്ചന്‍ നേതൃത്വം നല്‍കി. പുറത്ത് നമസ്‌ക്കാര പ്രാര്‍ത്ഥനയ്ക്കിടയില്‍ സെന്റ് തോമസ് ക്‌നാനായ കാത്തലിക് മിഷന്‍, യോര്‍ക്ക്‌ഷെയര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോഷി കൂട്ടുങ്കല്‍ വചന സന്ദേശം നല്‍കി. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു. ജെനറല്‍ കണ്‍വീനര്‍ ജോസ് മുഖച്ചിറയിലിന്റെ നേതൃത്വത്തില്‍ ബൈജു പ്രാലേല്‍, ബേബി കുര്യാക്കോസ്, ജെയിംസ് ആകശാല എന്നിവര്‍ ഫിനാന്‍സ് കമ്മറ്റിയിലും പ്രിന്‍സ് ജെയിംസ്, സിറിള്‍ തോമസ്, ജില്‍സ് മാത്യൂ എന്നിവര്‍ ലിറ്റര്‍ജി കമ്മറ്റിയിലും ബിജു മാത്യൂ, ജോസ് അബ്രാഹം എന്നിവര്‍ ഫുഡ് കമ്മറ്റിയിലും ബിബിന്‍ ജോസ്, ബിബിന്‍ ആന്‍ഡ്രൂസ്, ജെഫിന്‍ ജോയി എന്നിവര്‍ പാര്‍ക്കിംഗ് കമ്മറ്റിയിലും റ്റെസി ജോസ്, സുമ റ്റിബി എന്നിവര്‍ ഡെക്കറേഷന്‍ കമ്മറ്റിയിലും മോളി സൈമണ്‍, ജോമോള്‍ ബൈജു എന്നിവര്‍ റിസപ്ഷന്‍ കമ്മറ്റിയിലും റ്റിബി തോമസ്, സഖറിയ പുത്തന്‍കളം എന്നിവര്‍ പബ്‌ളിസിറ്റ് കമ്മറ്റിയിലും റ്റോമി പടപുരയ്ക്കല്‍ ക്വയര്‍ കമ്മറ്റിയിലും ജോസ് പുറയംപള്ളില്‍ സൗണ്ട് സിസ്റ്റം അറേഞ്ച് ചെയ്യുന്നതിലും ലില്ലി സിറിയേക് ഹെല്‍ത്ത് & സേഫ്റ്റി കമ്മറ്റിയിലും ചേര്‍ന്ന്‌ നടത്തിയ കൂട്ടായ പരിശ്രമം പുറത്ത് നമസ്‌ക്കാര പ്രാര്‍ത്ഥന ഏറെ ഹൃദ്യമാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായകമായി. പുറത്ത് നമസ്‌ക്കാര പ്രാര്‍ത്ഥനയ്ക്ക് സെന്റ് മൈക്കിള്‍ ക്‌നാനായ കാത്തലിക് മിഷന്‍ നോട്ടിംഗ്ഹാമും സെന്റ് തോമസ് ക്‌നാനായ കാത്തലിക് മിഷന്‍ യോര്‍ക്ക്‌ഷെയറും ആഥിത്യമരുളി. ക്‌നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്ന് നോമ്പിനോടനുബന്ധിച്ച നടത്തപ്പെടുന്ന പുറത്തുനമസ്‌ക്കാരപ്രാര്‍ത്ഥന വഴിയായി ക്‌നാനായക്കാര്‍ കുടിയേറുന്ന ഇടങ്ങളില്‍ തങ്ങളുടെ പൂര്‍വ്വികര്‍ വളര്‍ന്ന വിശ്വാസപാരമ്പര്യങ്ങളില്‍ അടിയുറച്ച് മുന്നേറുന്നതിനും സ്വത്വം നിലനിര്‍ത്തുന്നതിനും സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.

https://www.facebook.com/CatholicKnanayaMissionsUK

ഏകവും ശ്ലൈഹീകവും സാർവത്രികവുമായ സഭ

വിശുദ്ധ കുർബാന അർപ്പിക്കുമ്പോഴും കുടുംബ പ്രാർത്ഥനയിൽ ജപമാല അർപ്പിക്കുമ്പോഴും ഓരോ വിശ്വാസികളും പ്രാർത്ഥിക്കുന്ന വിശ്വാസ പ്രമാണം. അതിൽ ഏകവും ശ്ലൈഹീകവും സാർവത്രികവുമായ സഭ എന്ന് വിശ്വസിച്ച് ഏറ്റു ചൊല്ലുമ്പോൾ കത്തോലിക്കാ സഭയോടുള്ള ഓരോ വിശ്വാസികളുടെയും ആത്മാർത്ഥത അറിയിക്കുകയാണ്. യേശു 12 ശിഷ്യന്മാരെ തെരഞ്ഞെടുക്കുകയും യേശുവിൻറെ ഉയർപ്പിന് ശേഷം 12 ശിഷ്യന്മാരും ക്രിസ്തുവിനെ പ്രഘോഷിക്കുവാനായി വിവിധ രാജ്യങ്ങളിലേക്ക് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു. അനേകം ആളുകളെ വിശ്വാസത്തിലേക്ക് നയിക്കുവാനും ജ്ഞാനസ്നാനം നൽകുവാനും ക്രിസ്തുവിൻറെ സഭ സ്ഥാപിക്കുവാനും ശിഷ്യന്മാർക്ക് സാധിച്ചു. മാർ തോമാശ്ലീഹാ ഭാരതത്തിൽ സുവിശേഷപ്രഘോഷണം നടത്തുകയും അനേകരെ മാമോദിസ മുക്കി ക്രിസ്ത്യാനികൾ ആക്കുകയും ചെയ്തു. തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന് ശേഷം ക്രൈസ്തവ സഭ ക്ഷയിക്കുന്ന അവസരത്തിലാണ് ക്നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റം വഴി കേരള സഭയ്ക്ക് പുതിയൊരു തുടക്കം നൽകപ്പെട്ടത്. 

സുറിയാനി ആരാധന ക്രമത്തിലുള്ള വിശുദ്ധ കുർബാന കേരള സഭയ്ക്ക് ക്നാനായ സമുദായം നൽകിയ ഏറ്റവും വലിയ സംഭാവനയാണ്. കത്തോലിക്ക സഭ തന്നെ 24 സ്വതന്ത്ര സഭകളുടെ കൂട്ടായ്മയാണ്. വിവിധ റീത്തുകളിൽ ഉള്ള കുർബാനകളും ആരാധന ക്രമങ്ങളും കത്തോലിക്കാ സഭയുടെ നാനാത്വത്തിലുള്ള ഏകത്വമാണ്. കത്തോലിക്കാ സഭ കൂടാതെ വിവിധ ക്രൈസ്തവ സഭകൾ വിവിധ കാലഘട്ടങ്ങളിൽ രൂപപ്പെട്ടവയാണ്. ക്രിസ്തീയ സഭകളുടെ ഐക്യത്തിന് ആയിട്ടുള്ള പ്രാർത്ഥന വാരമാണ് ജനുവരി 18 മുതൽ 25 വരെ. പ്രേഷിത ദൗത്യമാണ് സഭക്കുള്ളത്. ഒപ്പം തന്നെ ക്രിസ്തീയ സഭകളുടെ ഐക്യവും സഭ ആഗ്രഹിക്കുന്നു. കേരള സഭയിൽ പുനരൈക്യത്തിന് തുടക്കമിട്ടത് കോട്ടയം അതിരൂപതയാണ്. അഭിവന്ദ്യ മാർ അലക്സാണ്ടർ ചൂള പറമ്പിൽ പിതാവിന്റെ കാലത്താണ് മലങ്കര സഭയുമായി പുനരൈക്യം സാധ്യമായത്. ക്നാനായ യാക്കോബായയിലെ ഒരു വിഭാഗം പുനരൈക്യപ്പെട്ട് കത്തോലിക്ക വിശ്വാസം സ്വീകരിച്ചപ്പോൾ തങ്ങളുടെ തനത് ആരാധനക്രമം നിലനിർത്തിക്കൊണ്ട് സഭയിൽ ഐക്യത്തിന് തുടക്കമിട്ടത് വഴിത്തിരിവായിരുന്നു. വിവിധ സഭകൾ ചേർന്നുള്ള എക്കുമിനിക്കൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഇന്ന് വിവിധ ദേശങ്ങളിൽ പ്രത്യേകിച്ച് കേരളസഭയിൽ ദർശിക്കാനാവും. ഏക രക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവരും തങ്ങളുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സുവിശേഷ പ്രഘോഷകരാകുവാൻ സാധ്യമാകുന്ന തരത്തിലുള്ള പ്രവർത്തന രീതി പണിത് ഉയർത്തുവാൻ ഓരോ സഭകൾക്കും ഉത്തരവാദിത്തമുണ്ട്.

ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ ചീഫ് എഡിറ്റര്‍

നവജീവന് സഹായഹസ്തവുമായി ഹോളി കിംഗ്സ് ക്നാനായ മിഷൻ

ആലംബഹീനർക്ക് ആശ്വാസമാകുന്ന പി യു തോമസ് നടത്തുന്ന കോട്ടയം നവജീവൻ ചാരിറ്റി ട്രസ്റ്റിലേക്ക് ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷൻ. ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തപ്പെട്ട കരോളിൽ നിന്നും ലഭിച്ച തുക ചാരിറ്റി പ്രവർത്തനത്തിന് മാറ്റിവെച്ച് ക്രിസ്തീയ മൂല്യം ഉയർത്തിപ്പിടിക്കുവാൻ ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷന് സാധിച്ചു. മുപ്പതിലധികം വർഷമായി കോട്ടയം മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും സൗജന്യമായി ഉച്ചഭക്ഷണം നൽകുകയും, അനാഥരെ സ്വീകരിച്ച് അവർക്ക് അഭയകേന്ദ്രവും നൽകുന്ന നവജീവൻ ട്രസ്റ്റ് നിലനിൽക്കുന്നത് പലരുടെയും സഹായഹസ്തം മൂലമാണ്. മിഷൻ ഡയറക്ടർ ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫിലിപ്പ് പതിയിൽ എന്നിവർ ചേർന്ന് ചാരിറ്റി തുക നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി യു തോമസിന് കൈമാറി. ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ കാത്തലിക് മിഷൻ അംഗങ്ങളുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന് പി യു തോമസ് നന്ദി അർപ്പിച്ചു.

 

പ്രീ മാരിയേജ് കോഴ്‌സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഈ വര്‍ഷത്തെ ആദ്യത്തെ പ്രീ മാരിയേജ് കോഴ്‌സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30 ഓളം പേര്‍ ഇതിനോടകം കോഴ്‌സിനായി രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി 13, 14, 15 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലാണ് കോഴ്‌സ് നടത്തപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. വിവാഹ ജീവിതവുമായി ബന്ധപ്പെടുത്തി 14 ഓളം വിഷയങ്ങള്‍ അപഗ്രഥിച്ചാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫാ. ജിൻസ് കണ്ടക്കാടാണ് ഫാമിലി അപ്പസ്തോലിക് കോഡിനേറ്റർ. വിവാഹ ഒരുക്ക ക്ലാസ്സിൽ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ , ദാമ്പത്യ ജീവിതത്തിന് സഭാപരമായ കാഴ്ചപ്പാടുകൾ, ക്നാനായ സമുദായത്തിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും , ദമ്പതികൾ തമ്മിലുള്ള പരസ്പര ധാരണയും ദൈനംദിന ജീവിതത്തിൽ ഭാര്യ ഭർത്താക്കന്മാരുടെ ഉത്തരവാദിത്വങ്ങളും, സ്നേഹത്തിലും വിശ്വാസത്തിലും പരസ്പരം അറിയുന്നതിനും ദൈവഭക്തിയുള്ള മക്കളെ വളർത്തിയെടുക്കുന്നതിനും ഉപകരിക്കുന്നതായ സെമിനാറുകൾ ആണ് വിവാഹ ഒരുക്ക സെമിനാറിൽ നടത്തപ്പെടുന്നത്.

 

ദൈവാശ്രയ ബോധവും കഠിനാധ്വാനവും ജിജോ ഫിനിലിൻ്റെ വിജയ രഹസ്യം

കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന്, ഇംഗ്ലണ്ടിലെ സെൻറ് തോമസ് ആൻഡ് ഗയ്‌സ് ഹോസ്പിറ്റലിലെ ലീഡ് അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ പദവിയിലെത്തിയത് ദൈവാശ്രയ ബോധവും കഠിനാധ്വാനവും കുടുംബത്തിൻറെ പിന്തുണയും ഒന്നുകൊണ്ടുമാത്രമെന്ന് ജിജോമോൾ ഫിനിൽ കളത്തിക്കോട്.

അറുനൂറ്റിമംഗലം ഇടവക പൂതൃക്കയിൽ ചാക്കോ മേരി ദമ്പതികളുടെ മകളായി ജനിച്ച ജിജോ മോൾ പ്രാഥമിക വിദ്യാഭ്യാസം പെരുവ ഗവൺമെൻറ് സെക്കൻഡറി സ്കൂളിലും പ്രീഡിഗ്രി തലയോലപ്പറമ്പ് ഡി ബി കോളേജിലും ആയിരുന്നു. ന്യൂഡൽഹിയിലെ സർ ഗംഗ റാം ഹോസ്പിറ്റലിൽ നിന്നും നേഴ്സിംഗ് ഡിപ്ലോമ കരസ്ഥമാക്കി. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ന്യൂഡൽഹിയിലെ എസ്കോർട്ട് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ഐ. സി. യു. നേഴ്സ് ആയിട്ടായിരുന്നു.

തുടർന്ന് ഒമാനിലും ജോലി ചെയ്ത ജിജോമോൾ 1998ൽ ഞിഴൂർ ഇടവക കളത്തിക്കോട്ട് ഫിനിലുമായി വിവാഹിതയായി. തുടർന്ന് ഭർത്താവിനോടൊപ്പം ദുബായിലെ Al-Mafraq ഹോസ്പിറ്റലിലെ കാർഡിയോതോറസിക്കിലെ നേഴ്സ് ആയി സേവനം അനുഷ്ഠിച്ചു. 2003ല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഫിനിൽ & ജിജോമോൾ അഡാപ്റ്റേഷന് ശേഷം 2003-ൽ Royal Brompton and Harefield ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി സേവനം ആരംഭിച്ചു. തുടർന്ന് 2006 ൽ സീനിയർ സ്റ്റാഫ് നേഴ്സ് ( ബാൻഡ് 6) ആയി .

 

2014 ൽ നഴ്സിംഗ് ഡിപ്ലോമയിൽ നിന്നും നഴ്സിംഗ് ഡിഗ്രി Buckinghamshire new university-യിൽ നിന്നും കരസ്ഥമാക്കി. പ്രൊഫഷണൽ രംഗത്തും വിദ്യാഭ്യാസരംഗത്തും ജിജോ മോൾക്ക് വഴിത്തിരിവായത് 2016ൽ ട്രെയിനി അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ആരംഭിച്ചത് മുതലാണ്. കൂടുതൽ ട്രെയിനിങ്ങുകൾ ചെയ്യുവാനും പഠിക്കുവാനും ഗവേഷണം നടത്തുവാനും സാധിച്ചു. അതുവഴി 2017 ൽ അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ആരംഭിച്ചു.

2020 ൽ കിംഗ്സ് കോളേജ് ലണ്ടനിൽ നിന്നും അഡ്വാൻസ് ക്ലിനിക്കൽ പ്രാക്ടീസ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 2023 ൽ ലീഡ് അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷനായി ഉയർത്തപ്പെടുകയും കൂടാതെ OSCE എക്സാമിനർ ഫോർ അഡ്വാൻസ് അസസ് മെൻറ് കൂടിയാണ് ജിജോമോൾ ഫിനിൽ. ജീവിതയാത്രയിൽ ചെറുപ്പം മുതൽ പരിശീലിച്ച കുടുംബ പ്രാർത്ഥനയ്ക്ക് എന്നും മുൻതൂക്കം നൽകുകയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും കൂടാതെ ദൈവാശ്രയ ബോധം എപ്പോഴും കൂടെ ഉള്ളതിനാലും ഭർത്താവിന്റെയും മക്കളുടെയും അകമഴിഞ്ഞ പിന്തുണയും ഒന്നുകൊണ്ട് മാത്രമാണ് ഡിപ്ലോമയിൽ നിന്നും എംഎസ്സി നേടുവാനും ഇന്ന് ബാൻഡ് 5 ൽ നിന്നും ബാൻഡ് 8 ആകുവാനും സാധ്യമായത്. സെൻറ് ജോസഫ് ക്നാനായ കാത്തലിക് മിഷൻ അംഗം കൂടിയായ ഫിനിൽ ജിജോമോൾ ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്- നോബിൾ, ജെഫ്, ജൂവൽ.

ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെ നാഷണല്‍ മീറ്റ് സംഘടിപ്പിച്ചു

ബര്‍മിംഗ്ഹാം: ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ ഫിസിക്കല്‍ നാഷണല്‍ മീറ്റ് ബര്‍മിംഗ്ഹാമിലെ കിംഗ്‌സ്‌ വിന്‍ഫോര്‍ഡിലുള്ള ഔർ ലേഡി ഓഫ് ലൂര്‍ദ്ദ് ദൈവാലയത്തില്‍ വച്ച് ഡിസംബര്‍ മാസം 14 ന് നടത്തപ്പെട്ടു. രാവിലെ 11 മണിക്ക് വി. കുര്‍ബാനയോടെ നാഷണല്‍ മീറ്റിന് തുടക്കമായി. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ബഹു. സജി തോട്ടത്തില്‍ അച്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മിഷനുകളില്‍ സേവനം ചെയ്യുന്ന എല്ലാ ബഹു. വൈദികരും ചേര്‍ന്ന് അര്‍പ്പിച്ച വി. കുര്‍ബാനയെ തുടര്‍ന്ന് ജൂബിലി ആഘോഷിക്കുന്ന ബഹു. സജി അച്ചന്‍ കേക്ക് മുറിച്ച് ജൂബിലിയുടെ സന്തോഷം പങ്കുവച്ചു. തുടര്‍ന്ന് എല്ലാ വൈദികരും ചേര്‍ന്ന് ക്‌നാനായക്കാരുടെ വിവാഹ അവസരത്തില്‍ പാടുന്ന ബറുമറിയം ആലപിച്ചുകൊണ്ട് നാഷണല്‍ മീറ്റില്‍ സംബന്ധിക്കുന്നവര്‍ക്ക് ആശീര്‍വ്വാദം നല്‍കി. ഉദ്ഘാടനത്തിന് ശേഷം ഡീക്കന്‍ അനില്‍ ലൂക്കോസ് നയിച്ച ക്ലാസ്സ് ആനുകാലിക വിഷയങ്ങളും സഭയും സമുദായവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യവും ചര്‍ച്ച ചെയ്തു. ലഞ്ചിനു ശേഷം ചേര്‍ന്ന നാഷണല്‍ മീറ്റില്‍ യു.കെയിലെ മിഷനുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും ഒരോ ഗ്രൂപ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാര്‍ അതാത് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയ്ക്ക് കോ-ഓര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര നേതൃത്വം നല്‍കി. 4 മണിക്ക് പ്രാര്‍ത്ഥനയോടെയും സമാപന ആശീര്‍വ്വാദത്തോടെയും നാഷണല്‍ മീറ്റ് അവസാനിച്ചു. വിവിധ മിഷനുകളില്‍ സേവനം ചെയ്യുന്ന ബഹു. വൈദികര്‍, കൈക്കാരന്മാര്‍, അക്കൗണ്ടന്റ്‌സ്, ഹെഡ് ടീച്ചേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ 55 ഓളം പേര്‍ നാഷണല്‍ മീറ്റില്‍ സംബന്ധിച്ചു.