യോര്‍ക്ക്‌ഷെയര്‍: സെന്റ് തോമസ് ക്‌നാനായ മിഷന്‍ യോര്‍ക്ക്‌ഷെയറിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്നു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ കോട്ടയം അതിരൂപതാ സെക്രട്ടറി ഡോണ്‍ ബോസ്‌കോ പതിയിലും ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ കോ-ഓര്‍ഡിനേറ്റര്‍ ബഹു. സുനി പടിഞ്ഞാറേക്കരയച്ചനും ചേര്‍ന്ന് സംയുക്തമായി മെനോറാ വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്ത യു.കെയിലെ ക്‌നാനായ മിഷനുകളിലെ പ്രഥമ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഷിബു ഓട്ടപ്പള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയിലൂടെയും ഉപവി പ്രവര്‍ത്തനങ്ങളിലൂടെയും മുന്നോട്ടു നീങ്ങുന്നു. ദൈവം തന്ന ചെറുതും വലുതുമായ താലന്തുകള്‍ അര്‍ഹതപ്പെട്ടവരിലേയ്ക്ക് പങ്കുവച്ചും ഭവന സന്ദര്‍ശനം നടത്തിയും രോഗീ സന്ദര്‍ശനം നടത്തിയും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിന് ഇടയാകുന്നു. ബഹു. ജോഷി കൂട്ടുങ്കലച്ചന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് സോഫി ഷാജി ഇടത്തിമറ്റത്തില്‍, സെക്രട്ടറി ആരോമല്‍ വിന്‍സെന്റ് ആലപ്പാട്ട്, ട്രഷറര്‍ വിനോദ് ചന്ദ്രപ്പള്ളില്‍ എന്നിവര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.
രക്ഷിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെടുവാനും വചന വായന അനിവാര്യം : ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം
യു.കെ: രക്ഷിക്കപ്പെടുവാനും വിശുദ്ധീകരിക്കപ്പെടുവാനും വചന വായന അനിവാര്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവ്. ക്‌നാനായ കാത്തലിക് മിഷന്‍ യു.കെ, ഡിസംബര്‍ മാസം 2 -ന് വൈകുന്നേരം 4 മണി മുതല്‍ 3-ന് വൈകുന്നേരം 5 മണിവരെയുള്ള 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ബൈബിള്‍ പുതിയനിയമം വായിച്ചതിന്റെ സമാപനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മാർ അപ്രേം പിതാവ്. 2025 സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവിനുള്ളില്‍ ഒരു മിഷനില്‍ നിന്നും ഒരു സമ്പൂര്‍ണ്ണ ബൈബിള്‍ കൈയ്യെഴുത്ത് പ്രതിയായി തയ്യാറാക്കുന്ന പദ്ധതിയുടെയും ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. എഴുതപ്പെട്ട വചനമാണ് ബൈബിള്‍. വചനം എന്നത് ദൈവം തന്നെയാണ്. ദൈവം തന്റെ സൃഷ്ടികര്‍മ്മവും രക്ഷാകര്‍മ്മവും നടത്തിയത് വചനത്തിലൂടെയാണ്. ആ വചനം മാംസം ധരിച്ചതാണ് ഈശോ. വചനത്തിലൂടെ ആഴത്തില്‍ നമ്മുടെ കര്‍ത്താവിനെ മനസ്സിലാക്കുന്നു. ബൈബിള്‍ വായനയിലൂടെയും എഴുതുന്നതിലൂടെയും ബൈബിളിനെ കൂടുതല്‍ ഹൃദയത്തില്‍ സ്വീകരിച്ച് ബൈബിള്‍ അധിഷ്ഠിതമായി ക്രൈസ്തവ ജീവിതം നയിക്കാന്‍ നമുക്കു സാധിക്കണമെന്ന് അഭി. പിതാവ് കൂട്ടിച്ചേര്‍ത്തു. 2025 ജൂണ്‍ മാസം 19 മുതല്‍ 22 വരെ സ്റ്റഫോര്‍ഡ്‌ഷെയറില്‍ വച്ച് ഫാ. ഡാനിയേല്‍ പൂവണ്ണത്തിലച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്‌നാനായ ഫാമിലി റിന്യൂവല്‍ റിട്രീറ്റിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്റെ ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. ക്‌നാനായ ഫാമിലി റിട്രീറ്റിലൂടെ ഈശോയിലേയ്ക്ക് കൂടുതല്‍ അടുക്കുവാന്‍ ഇടവരട്ടെ എന്ന് അഭി. പിതാവ് ആശംസിച്ചു. ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ മുഖപത്രമായ തെക്കന്‍ ടൈസിന്റെ ഔദ്യോഗിക ഉദ്ഘാടനവും അഭി. പിതാവ് നിര്‍വ്വഹിച്ചു. വാര്‍ത്തകള്‍ കോര്‍ത്തിണക്കപ്പെടുന്നതിലൂടെ ബന്ധങ്ങള്‍ വളരുവാന്‍ ഇടയാകട്ടെ എന്ന് പിതാവ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ലോഗോയുടെ ഔദ്യോഗിക പ്രകാശന കര്‍മ്മവും അഭി. പിതാവ് നിര്‍വ്വഹിച്ചു. ലോഗോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അത് എന്തിനെ സൂചിപ്പിക്കുന്നു എന്നും ലോഗോയുടെ ഡിസൈനിംഗിന്റെ ചുക്കാന്‍ പിടിച്ച ബിജു പന്നിവേലില്‍ വിശദീകരിച്ചു. ക്‌നാ ഫയര്‍ കോ-ഓര്‍ഡിനേറ്റര്‍ ബിജോയ് മുണ്ടുപാലത്ത് എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
സ്നേഹത്തിനും കാരുണ്യത്തിനും പ്രചോദനം നല്‍കുന്ന ക്രിസ്മസ്
സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും സൗഹൃദത്തിന്റെയും സന്ദേശം നല്‍കുന്ന മഹത്തായ ആഘോഷത്തിന്റെ രാവാണ് ക്രിസ്മസ്. പരസ്പരം ക്ഷമിക്കുവാനും സഹായിക്കുവാനും ഒന്നിപ്പിക്കുവാനും ദാരിദ്ര്യമില്ലാത്ത ഒരു നവലോകം സൃഷ്ടിക്കുവാനും നമ്മെ പ്രേരിപ്പിക്കുന്ന കര്‍ത്താവിന്റെ ആഹ്വാനവുമാണ് ക്രിസ്മസ്. ദൈവത്തില്‍ നിന്നും അകന്ന മനുഷ്യനെ വീണ്ടടുക്കുന്നതിനായി മനുഷ്യനായി അവതരിച്ച മിശിഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഇക്കാര്യമാണ്.
ലോകം ഇന്ന് കലുഷിതമായ ഒരു അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധത്തിന്റെ ഭീതി നമ്മുടെ സ്വാഭാവിക ജീവിതത്തെ വളരെയധികം ബാധിക്കുന്നു. ഭീകരവാദവും വര്‍ഗ്ഗീയവാദവുമൊക്കെ നമ്മെ കൊണ്ടുചെന്ന് എത്തിക്കുന്നത് നാശത്തിലേക്കാണെന്ന് ലോകചരിത്രം പല ആവര്‍ത്തി നമുക്ക് മനസ്സിലാക്കിത്തന്നിട്ടും വീണ്ടും മനുഷ്യന്‍ നാശത്തിന്റെ വഴിയിലൂടെ തന്നെ സഞ്ചരിക്കുവാന്‍ വെമ്പല്‍ കൊള്ളുകയാണ്. ഇവിടെ ഈശോയുടെ ജനനം ഒരു തിരിഞ്ഞു നോട്ടത്തിന് നമുക്ക് ഇടനല്‍കണം. സ്വാഭാവികമായും നാം ചിന്തിക്കുന്നത് ലോകം ഇങ്ങനെ ആയതില്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയും എന്നതായിരിക്കുമല്ലോ. ലോകത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കാന്‍, നന്മയുടെ രശ്മികള്‍ ലോകത്തില്‍ പ്രസരിപ്പിക്കുവാന്‍ നമ്മുടെ കൊച്ചു ജീവിതത്തിലൂടെയും സാധിക്കും എന്ന് നാം വിസ്മരിക്കരുത്. വീട്, കുടുംബം, സുഹൃത്തുക്കള്‍ എന്നിവയുടെ പ്രാധാന്യവും ഈ ക്രിസ്മസ് കാലഘട്ടം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. ബന്ധങ്ങളുടെ വലിയ ഊഷ്മളത ക്രിസ്മസ് നമുക്ക് നല്‍കുന്നുണ്ട്. സമ്പത്ത് നേടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ബന്ധങ്ങളുടെ ഈ ഹൃദ്യതയാണ്. സമ്പത്ത് നമുക്ക് ആവശ്യമാണ്. എന്നാല്‍ അത് നേടാനുള്ള വ്യഗ്രതയില്‍ മറ്റെല്ലാം മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ അന്യമാകുന്നത് കുടുംബ ബന്ധങ്ങളാണ്. ഇന്നും ഈശോയുടെ ജനനം അനേകം കുടുംബങ്ങളില്‍ സന്തോഷത്തിന് കാരണമാകുന്നെങ്കില്‍ അത് സ്വയം ഇല്ലാതായിക്കൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി എല്ലാമായി തീരുവാനുള്ള ദൈവത്തിന്റെ തീരുമാനത്തിന്റെ ഫലം കൂടിയാണ്. ഈശോ ജനിച്ചപ്പോള്‍ അത് സ്വര്‍ഗ്ഗവും ഭൂമിയും ഒന്നിച്ചു സന്തോഷിക്കുന്ന ധന്യ മുഹൂര്‍ത്തമായി മാറി. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന് മാലാഖമാര്‍ പാടി. ഇപ്രകാരം നമ്മുടെ ജീവിതവും സാന്നിദ്ധ്യവും മറ്റുള്ളവര്‍ക്ക് സന്തോഷപ്രദമാക്കാന്‍ നമുക്കാകണം. നമ്മുടെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നാം ഭംഗിയായി നിര്‍വ്വഹിക്കുമ്പോള്‍ അത് ആ ഭവനത്തിലുള്ളവര്‍ക്ക് സന്തോഷത്തിനിടനല്‍കുന്നു. ആ സന്തോഷം നമ്മള്‍ ചെല്ലുന്ന ഇടങ്ങളിലെല്ലാം പ്രസരിക്കുന്നു. ഇങ്ങനെ ഒരോ കുടുംബവും ക്രിസ്തീയ സന്തോഷത്തിന്റെ വാഹകരാകുമ്പോള്‍ ലോകം മുഴുവന്‍ നന്മകൊണ്ട് നിറയുകയും തിന്മയുടെ ശക്തികള്‍ക്ക് നിലനില്‍പ്പില്ലാതാകുകയും ചെയ്യും.
ഈശോ ജനിക്കുന്നത് ഇല്ലായ്മയുടെ പുല്‍ക്കൂട്ടിലാണ്. പക്ഷെ ആ ഇല്ലായ്മകളുടെ നടുവിലും ദൈവം തുറക്കുന്ന ഹൃദയത്തിന്റെ വാതിലുകള്‍ സമൃദ്ധവും വിശാലവുമാണ്. അതിലൂടെ അകത്ത് പ്രവേശിക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കുന്നു. ആട്ടിടയന്മാര്‍ക്കും ജ്ഞാനികള്‍ക്കും ആടുമാടുകള്‍ക്കുമെല്ലാം അതിലൂടെ ദൈവസന്നിധിയില്‍ എത്താന്‍ സാധിക്കുന്നു. അനാദിമുതലേ ദൈവം വിഭാവനം ചെയ്ത് മനുഷ്യനായി ഒരുക്കി നല്‍കിയ പറുദീസായുടെ അനുഭവത്തിലേയ്ക്ക് തിരിച്ചെത്താന്‍ ക്രിസ്മസ്സിലൂടെ വീണ്ടും സാധിച്ചു എന്നതാണ് ക്രിസ്മസിന്റെ പ്രാധാന്യം. യു.കെയിലെ പ്രിയ ക്നാനായ ജനമേ, സ്നേഹത്തിലും കൂട്ടായ്മയിലും ഒരൊറ്റ ജനമായി മുന്നേറാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. ക്രിസ്മസ് നമ്മെ അനുസ്മരിപ്പിക്കുന്ന ഒരുമയുടെ സന്ദേശം സ്വീകരിച്ചുകൊണ്ട് നമുക്ക് ക്രിസ്തുവുമായുള്ള ഐക്യത്തില്‍ ആയിരിക്കാം. നിങ്ങള്‍ പുതിയതായി ആരംഭിച്ചിരിക്കുന്ന തെക്കന്‍ ടൈംസ് എന്ന ബുള്ളറ്റിനും അതുപോലെ നിങ്ങള്‍ ഈ വര്‍ഷത്തില്‍ തുടക്കം കുറിച്ച എല്ലാ സംരംഭങ്ങള്‍ക്കും പ്രത്യേകിച്ച് ജൂണ്‍ മാസത്തിലെ ഫാമിലി റിന്യൂവല്‍ റിട്രീറ്റ്, ബൈബിള്‍ കൈയ്യെഴുത്ത് പ്രസിദ്ധീകരണം, വാഴ്‌വ് – 2025, ബൈബിള്‍ വായന തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പ്രാര്‍ത്ഥനാശംസകളും ഞാന്‍ നേരുന്നു. ഇതിലൂടെയെല്ലാം ക്രിസ്തു നിങ്ങളില്‍ ജനിക്കട്ടെ എന്ന് പൗലോസ് ശ്ലീഹായെപ്പോലെ ഞാനും പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടി ക്രിസ്മസ്സിന്റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും സ്നേഹത്തോടെ ആശംസിക്കുന്നു.
മാര്‍ മാത്യൂ മൂലക്കാട്ട് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത
യു.കെയിലെ ക്നാനായ കാത്തലിക് മിഷൻ വാർത്തകൾ ഇനി തെക്കൻ ടൈംസിലൂടെ

കത്തോലിക്കാ വിശ്വാസത്തിലും ക്നാനായ സമുദായ സ്നേഹത്തിലും ഒരുമിച്ച് ഒരു ജനമായി മുന്നേറുന്ന ക്നാനായ കാത്തലിക് മിഷനുകളിൽ നടത്തപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ ഏവരിലും എത്തിക്കുന്നതിനും സഭാ സമുദായ വാർത്തകൾ നിഷ്പക്ഷമായും സത്യസന്ധമായും അവതരിപ്പിക്കുന്നതിനുമായി ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ മുഖപത്രമായി ഇനിമുതൽ തെക്കൻ ടൈംസ് എന്ന ബുള്ളറ്റിൻ ആരംഭിക്കുന്നു. 2024 ഡിസംബർ മാസം മുതൽ മാസത്തിൽ രണ്ട് പ്രാവശ്യം വീതമാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. വിജ്ഞാനപ്രദമായ ലേഖനങ്ങൾ, സമുദായ ചരിത്ര പഠനങ്ങൾ, യു.കെയിലെ ക്നാനായ മിഷനുകളിൽ നടത്തപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ, വിവിധ ഭക്ത സംഘടകളുടെ പ്രവർത്തനങ്ങൾ, ആഗോള സഭാവാർത്തകൾ, ദൈവശാസ്ത്രപരമായ ലേഖനങ്ങൾ, ബൈബിൾ പഠനങ്ങൾ, യുവജനങ്ങൾക്കും കുട്ടികൾക്കുമായുള്ള പംക്തികൾ എന്നിവ ഉൾപ്പെടുത്തിയാണ് ഫോർട്നൈറ്റ്ലി ബുള്ളറ്റിൻ നിങ്ങളിലേയ്ക്ക് എത്തുന്നത്.
കൂടാതെ വൈവാഹിക പരസ്യങ്ങൾ, മരണ വാർഷികങ്ങൾ, വിവാഹ വാർഷികങ്ങൾ എന്നിവയും തെക്കൻ ടൈംസിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. ഫാ. സുനി പടിഞ്ഞാറേക്കര മാനേജിംഗ് ഡയറക്ടറായും ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ ചീഫ് എഡിറ്ററായും സക്കറിയ പുത്തൻകളം ന്യൂസ് എഡിറ്ററായും ലിജു കാരുപ്ലാക്കിൽ, ബിജു പന്നിവേലിൽ എന്നിവർ ഡിസൈനേഴ്സായും എബി നെടുവാമ്പുഴ, സോജൻ തോമസ്, ജോജോ മേലേടം, ടൈസ് പറമ്പേട്ട് എന്നിവർ സബ് എഡിറ്റേഴ്സായും പ്രവർത്തിക്കുന്ന ഒരു ടീമാണ് ബുള്ളറ്റിന്റെ എഡിറ്റോറിയൽ ബോർഡായി പ്രവർത്തിക്കുന്നത്. കൂടാതെ അതാത് മിഷൻ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന് 15 മിഷനുകളിൽ നിന്നുള്ള റിപ്പോർട്ടേഴ്സിന്റെ ഒരു ടീമും ഇതോട് ചേർന്ന് പ്രവർത്തിക്കുന്നു. ക്നാനായ മിഷനുകളിലെ വിവിധ വ്യക്തികളിൽ നിന്നും നിർദ്ദേശിക്കപ്പെട്ട 89 പേരുകളിൽ നിന്നാണ് തെക്കൻ ടൈംസ് എന്ന പേര് ബുള്ളറ്റിന് സ്വീകരിച്ചത്. ആരാധന ക്രമവത്സരത്തിൽ പുതിയ ഒരു വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന മംഗളവാർത്താക്കാലത്തിന്റെ ആരംഭം മുതൽ തെക്കൻ ടൈംസ് നിങ്ങളിലേയ്ക്ക് എത്തുന്നു. നിസീമമായ സഹകരണവും ക്രിയാത്മകമായ നിർദ്ദേശങ്ങളും നൽകി സഹകരിക്കുമല്ലോ.
ഓർമ്മിക്കുവാനും ഓർമ്മയിൽ സൂക്ഷിക്കുവാനും
ഓർമ്മിക്കുവാനും ഓർമ്മയിൽ സൂക്ഷിക്കുവാനും
നമ്മുടെ പൂർവ്വികരുടെ ഈ സ്നേഹ കൽപന നെഞ്ചിലേറ്റിയ ഒരോ ക്നാനായക്കാരനും ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ബന്ധങ്ങൾ സ്നേഹ ചങ്ങലയിൽ കോർത്തിണക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. യു.കെയിലെ കുടിയേറ്റക്കാരായ ക്നാനായ കത്തോലിക്കർക്ക് തങ്ങളുടെ വിശ്വാസവും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുവാനും വളർത്തുവാനുമായി ദൈവത്താൽ സ്ഥാപിതമായതാണ് നമ്മുടെ ക്നാനായ മിഷനുകൾ. ഈ മിഷനുകളിലെ ക്നാനായ മക്കൾക്ക് തങ്ങളുടെ ബന്ധങ്ങൾ കൂടുതൽ ഇഴയടുപ്പമുള്ളതാക്കുവാൻ ‘തെക്കൻ ടൈംസ്’’ എന്ന പേരിൽ ഒരു ബുള്ളറ്റിൻ ആരംഭിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. മാസത്തിൽ രണ്ട് പ്രാവശ്യം പ്രസിദ്ധീകരിക്കുന്ന ഈ ബുള്ളറ്റിനിലൂടെ നമ്മുടെ മിഷനുകളിലെ വാർത്തകളും ചിത്രങ്ങളും പരസ്പരം അറിയുവാനും അറിയിക്കുവാനും സാധിക്കും.
കൂടുതൽ അറിയുന്നതിനെയാണല്ലോ നാം സ്നേഹിക്കുക. സ്നേഹിക്കുന്നതിനെ ഹൃദയത്തോട് ചേർത്തു നിർത്തും. സത്യസന്ധമായ വാർത്തകളും വിശേഷങ്ങളും നമ്മെ സത്യദൈവത്തോടും സഭയോടും സമുദായത്തോടും കൂടുതൽ അടുപ്പിക്കാൻ സഹായിക്കും. വഴിതെറ്റിക്കുന്ന വാർത്തകളും വ്യാജം വിളമ്പുന്ന മാധ്യമങ്ങളും സോഷ്യൽ മീഡിയായും അപകീർത്തിപ്പെടുത്തുന്ന വ്യാജ പ്രചരണങ്ങളും മറച്ചു പിടിക്കപ്പെടുന്ന സത്യങ്ങളും ഇന്ന് നാം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. സത്യത്തെ തമസ്കരിച്ചുകൊണ്ട് അസത്യങ്ങളും അർത്ഥ സത്യങ്ങളും പ്രചരിപ്പിച്ച് അനേകരെ വഴിതെറ്റിക്കുന്ന സംസ്കാരം അറിഞ്ഞോ അറിയാതെയോ നമ്മെ കാർന്നു തിന്നുന്നു. സ്നേഹബന്ധങ്ങളുടെ ഉഷ്മളത നശിപ്പിക്കാനല്ലാതെ മറ്റൊന്നിനും ഇത് ഉപകരിച്ചിട്ടില്ല.
നമ്മുടെ സന്ദേശങ്ങളും വാർത്തകളും അപരന്റെ നന്മയ്ക്കും വളർച്ചയ്ക്കും കാരണമാകുമ്പോഴാണ് നാം മാലാഖമാരുടെ ദൗത്യം നിർവ്വഹിക്കുന്നവരായി മാറുന്നത്. ഒരു ചരടിൽ കോർത്ത കണ്ണികളായി നമ്മുടെ മിഷനുകളെ അറിയുവാനും പ്രോത്സാഹിപ്പിക്കുവാനും നന്മകൾ സ്വാംശീകരിക്കുവാനും ഈ ബുള്ളറ്റിൻ കാരണമാകട്ടെ.
ഇതിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ചീഫ് എഡിറ്റർ ബഹു. മാത്യൂസ് വലിയപുത്തൻപുരയിൽ അച്ചനെയും ന്യൂസ് എഡിറ്ററായി പ്രവർത്തിക്കുന്ന സഖറിയാ പുത്തൻകളം, ഡിസൈനേഴ്സ് ആയിരിക്കുന്ന ബിജു പന്നിവേലിൽ, ലിജു കാരുപ്ലാക്കിൽ എന്നിവരെയും എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായിരിക്കുന്ന എബി നെടുവാമ്പുഴ, ജോജോ മേലേടം, സോജൻ തോമസ് മുകളേൽ വടക്കേതിൽ, ടൈസ് പറമ്പേട്ട് എന്നിവരെയും ന്യൂസ് റിപ്പോർട്ടേഴ്സായ അലീന തീയ്യത്തേട്ട്, ജിൽസ് നെടുംതൊട്ടിയിൽ, ലിജു പാറാനിക്കൽ, ഷാജി പൂത്തറ, സാജൻ ഈഴാറാത്ത്, സാൻ ജോയി ചാമക്കാലായിൽ, സിമിൽ മാത്യൂ മഞ്ഞനാടിയേൽ, ഫിലിപ്പ് പതിയിൽ എന്നിവരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.
ഓർമ്മിക്കുവാനും ഓർമ്മയിൽ സൂക്ഷിക്കുവാനും പങ്കുവയ്ക്കപ്പെടുന്ന സന്തോഷത്തിന്റെ ഇരട്ടിമധുരം നുകരുവാനും നമ്മുടെ തെക്കൻ ടൈംസിന് നിങ്ങളുടെ ഹൃദയത്തിൽ ഒരു സ്ഥാനമുണ്ടാകട്ടെ. ഇതിന്റെ പ്രചുരപ്രചാരകരാകുവാൻ എല്ലാവരും പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ബുള്ളറ്റിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും നന്മകളും ആശംസിച്ചുകൊണ്ട് ഈ പതിപ്പ് എല്ലാവർക്കുമായി സവിനയം സമർപ്പിക്കുന്നു.
ഫാ. സുനി പടിഞ്ഞാറേക്കര
എപ്പാർക്കിയൽ കോ-ഓർഡിനേറ്റർ, ക്നാനായ കാത്തലിക് ഫെയിത്ത്‍ഫുൾ, യു.കെ
ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു
ക്നാനായ കാത്തലിക് മിഷൻസ് യു.കെയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു
യു.കെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിൻ്റെ സഭാസംവിധാനമായ ക്നാനായ കാത്തലിക് മിഷൻസ് യു.കെ യ്ക്ക് പുതിയ ലോഗോ നിലവിൽ വന്നു. യു.കെയിലെ ക്നാനായ കത്തോലിക്കരുടെ അചഞ്ചലമായ സഭാവിശ്വാസത്തെയും കുടിയേറ്റ ജനതയുടെ പാരമ്പര്യ അനുഷ്ഠാനങ്ങളെയും ആവിഷ്കരിക്കുന്നതരത്തിലാണ് ലോഗോ വിഭാവനം ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിൻ്റെ സാംസ്കാരിക പ്രതീകവും എൻജിനിയറിംഗ് വിസ്മയവുമായ ലണ്ടൻ ബ്രിഡ്ജ് കുടിയേറ്റ നാടിനെ പ്രതീകവൽക്കരിക്കുന്നതോടൊപ്പം പരസ്പര സഹകരണത്തിൻ്റെയും ബന്ധങ്ങളുടെയും പ്രതീകവുമാണ്. തെംസ് നദിയിലൂടെ കത്തോലിക്കാ തിരുസഭയുടെ പേപ്പൽ പതാകയും വഹിച്ചു നീങ്ങുന്ന പായ്ക്കപ്പൽ AD-345 ലെ കൊടുങ്ങല്ലൂർ കുടിയേറ്റത്തെയും ക്നാനായക്കാരുടെ തുടർ കുടിയേറ്റങ്ങളെയും സൂചിപ്പിക്കുന്നു. പായ്ക്കപ്പലിൽ ആലേഖനം ചെയ്തിരിക്കുന്ന പരിശുദ്ധ തിരുഹൃദയം വിശ്വാസ സമൂഹത്തെ നമ്മുടെ കർത്താവിൻ്റെ തിരുഹൃദയത്തോടു ചേർത്തു വച്ച് നിരന്തരം വിശുദ്ധീകരിക്കുന്നതിൻ്റെ സൂചനയാണ്. പായ്ക്കപ്പലിൻ്റെ മുൻപിലായി തന്നെ സ്ഥാപിച്ചിരിക്കുന്ന മാർതോമാ കുരിശ് ക്നാനായക്കാരുടെ സുറിയാനി പാരമ്പര്യത്തേയും സീറോമലബാർ റീത്തിനെയും ആണ് സൂചിപ്പിക്കുന്നത്. പ്രഭാകിരണം ചൊരിയുന്ന പ്രാവ് ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിന് സംരക്ഷണമൊരുക്കുന്ന പരിശുദ്ധാത്മാവിൻ്റെ പ്രതീകമാണ്. ലോഗായിൽ ആലേഖനം ചെയ്തിരിക്കുന്ന പന്ത്രണ്ട് നക്ഷത്രങ്ങൾ പരിശുദ്ധ കന്യകാമാതാവിൻ്റെ കിരീടത്തിലെ പന്ത്രണ്ടു താരകങ്ങളായ ഇസ്രായേൽ ഗോത്രങ്ങളേയും പന്ത്രണ്ടു ക്രിസ്തുശിഷ്യന്മാരെയും പ്രതിനിധീകരിക്കുന്നു. വചനാധിഷ്ഠിത ജീവിതത്തിൻ്റെ പ്രാധാന്യം ഉത്ഘോഷിക്കുന്നതാണ് തുറന്നുവച്ച വിശുദ്ധ വേദപുസ്തകം. അതിൽ ആലേഖനം ചെയ്തിരിക്കുന്നത് യു.കെ ക്നാനായ മിഷൻ്റെ മോട്ടോ ആയ ‘വിശ്വാസത്തിലും പാരമ്പര്യത്തിലും ഒരുമയോടെ’ എന്ന പ്രഖ്യാപിത വാചകമാണ്.
PRE-MARRIAGE COURCE 2025
പുറത്ത് നമസ്കാരം ഷെഫീൽഡിൽ ഫെബ്രുവരി 22 ന്
ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയുടെ കൽക്കുരിശിങ്കൽ മൂന്ന് നോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള പുറത്ത് നമസ്കാരം ക്നാനായക്കാർ കുടിയേറിയ സ്ഥലങ്ങളിലെല്ലാം പ്രചുരപ്രചാരം നേടിയ പ്രാർത്ഥനയാണ്. ക്നാനായ കാത്തലിക് മിഷൻസ്, യു.കെയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്തപ്പെട്ട പുറത്ത് നമസ്കാരത്തിന് യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം വിശ്വാസികളാണ് പങ്കാളികളായത്. ജനസാന്നിധ്യം കൊണ്ടും പ്രാർത്ഥനാനുഭവം കൊണ്ടും ശ്രദ്ധ നേടിയ പുറത്തു നമസ്കാര പ്രാർത്ഥന ഈ വർഷം ഫെബ്രുവരി 22 ന് ഷെഫീൽഡിലുള്ള സെന്റ് പാട്രിക്ക് പള്ളിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. അന്നേ ദിവസം രാവിലെ 11 മണിക്ക് അർപ്പിക്കപ്പെടുന്ന വി.കുർബാനയെ തുടർന്ന് പുറത്ത് നമസ്കാരം എന്ന ഭക്തിസാന്ദ്രമായ പ്രാർത്ഥന നടത്തപ്പെടും.
യോനാ പ്രവാചകനിലൂടെ ദൈവം നൽകിയ കല്പന അനുവർത്തിച്ച് നിനവേ നിവാസികൾ തപസ്സും ഉപവാസവും എടുത്ത് പ്രാർത്ഥിച്ച് ദൈവകോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷനേടുന്ന ഹൃദയസ്പർശിയായ ചരിത്രം പഴയ നിയമ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവഹിതം അവഗണിച്ച് ഓടിപ്പോകുന്ന യോനാ പ്രവാചകൻ മൂന്നുനാൾ മത്സ്യത്തിന്റെ ഉള്ളിൽ കഴിഞ്ഞതിന്റെ അനുസ്മരണവും ഓർമ്മപുതുക്കലും കൂടിയാണ് ഈ മൂന്ന് നോയമ്പ് ആചരണം. വലിയ നോയമ്പിന് മുന്നോടിയായി കടുത്തുരുത്തി വലിയ പള്ളിയുടെ കൽക്കുരിശിനു താഴെ നടത്തപ്പെടുന്ന ക്നാനായക്കാരുടെ തനത് പ്രാർത്ഥനാരീതിയായ പുറത്ത് നമസ്കാര പ്രാർത്ഥനയിൽ ജാതിഭേദമെന്യേ അനേകം ആളുകളാണ് എല്ലാ വർഷവും പങ്കാളികളാകുന്നത്. ഹൃദയസ്പർശിയായ പ്രാർത്ഥനാഗീതങ്ങളും അനുതാപ സങ്കീർത്തനങ്ങളുമാണ് പുറത്തു നമസ്കാര പ്രാർത്ഥനയെ ഏവർക്കും പ്രിയങ്കരമാക്കി തീർക്കുന്നത്. നാഥാ കനിയണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ദൈവത്തിന്റെ കരുണയ്ക്കായി യാചിക്കുവാനും വലിയ നോമ്പിലേയ്ക്ക് ഒരുക്കത്തോടെ പ്രവേശിക്കുവാനും ഈ വരുന്ന ഫെബ്രുവരി 22 ന് ഷെഫീൽഡിൽ നടക്കുന്ന പുറത്തു നമസ്കാര പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥനാചൈതന്യത്തിൽ നിറയുവാനും ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

Inauguration of “Queen of Angels” new Praesidium of Legion of Mary in Saint Anthony’s Knanaya Catholic Proposed Mission.
യുകെ ക്‌നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തിൽ പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു
യുകെ ക്‌നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തിൽ ക്‌നാനായ യുവതീയുവാക്കൾക്കായി പ്രീ മാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു. വിവാഹജീവിതത്തിനു വേണ്ടി ഒരുങ്ങുന്ന 32 യുവതീയുവാക്കളാണ് മാക്ളസ്ഫീൽഡിലുള്ള സാവിയോ ഹൗസിൽ വച്ച് മാർച്ച് 7 മുതൽ 9 വരെ നടത്തപ്പെട്ട പ്രീമാര്യേജ് കോഴ്‌സിൽ പങ്കെടുത്തത്. യുകെയിലെ ക്നാനായ കത്തോലിക്കാ കുടുംബങ്ങളുടെ ആത്മീയ വളർച്ചക്കു വേണ്ടി സ്ഥാപിതമായ ഫാമിലി അപ്പൊസ്‌റ്റോലേറ്റിന്റെ നേതൃത്വത്തിലാണ് കോഴ്‌സ് നടത്തപ്പെട്ടത്.

ക്രൈസ്‌തവ വിശ്വാസത്തിലൂടെയും കൗദാശിക ജീവിതത്തിലൂടെയും ഈ ആധുനിക കാലഘട്ടത്തിൽ വിവാഹജീവിതം നേരിടുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ചും, ദമ്പതികൾ തമ്മിലുള്ള പരസ്‌പര സ്നേഹത്തിലൂടെ വിവാഹജീവിതത്തെ എങ്ങനെ ഒരു സ്വർഗ്ഗീയ അനുഭമാക്കി മാറ്റം എന്നതിനെക്കുറിച്ചും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തപ്പെട്ടു. അതോടൊപ്പം വിവാഹജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ സംബന്ധിച്ചു നടത്തപ്പെട്ട കൂട്ടായ ചർച്ചകളും, ക്‌നാനായ സമുദായത്തിന്റെ ഭാവി എങ്ങനെ കത്തോലിക്കാ കുടുംബങ്ങളിലൂടെ സുരക്ഷിതമാക്കാം എന്ന വിഷയത്തിൽ നടത്തിയ ക്ലാസുംഏറെ പ്രയോജനകരമായിരുന്നുവെന്ന് കോഴ്‌സിൽ പങ്കെടുത്തവർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
ഫാമിലി അപ്പൊസ്‌റ്റോലേറ്റിന്റെ ഡയറക്ടർ ഫാ. ജിൻസ് കണ്ടക്കാട്ടിന്റെ നേതൃത്വത്തിൽ ഫാ. തോമസ് മുളവനാൽ, ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, ഫാ. ജോഷി കൂട്ടുങ്കൽ, ഷാജി ചരമേൽ, റോയി സ്റ്റീഫൻ കുന്നേൽ, ജോണി മാത്യു, ഷെറി ബേബി, മേബിൾ അനു, സോജി ബിജോ, മിലി രഞ്ജി, ആൻസി ചേലക്കൽ, സിജിമോൻ സിറിയക്ക്, ഡീക്കൻ അനിൽ ലൂക്കോസ് എന്നിവർ ക്ലാസുകൾ നയിച്ചു.
St George Knanaya Catholic Missionൽ Bristol ഓശാന തിരുനാൾ ആഘോഷിച്ചു.
വിശ്വാസ സാഗരത്താൽ തിങ്ങിനിറഞ്ഞ ദേവാലയത്തിൽ ഭക്തിനിർഭരമായ പുറത്ത് നമസ്കാരത്തിന് സ്കോട്ട്ലാൻഡ് മുതൽപ്ലിമൗത്ത് വരെയുള്ള ക്നാനായക്കാർ ഒന്നുചേർന്നു.
കോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയ പള്ളിയിൽ പരമ്പരാഗതമായി നടന്നു വരാറുള്ള പുറത്ത് നമസ്കാരം ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ ഭക്തിസാന്ദ്രമായി ആചരിച്ചു. ലിവർപൂളിലെ അവർ ലേഡി ഓഫ് പീസ് കാത്തലിക് ചർച്ചിൽ രാവിലെ മുതൽ തീർത്ഥാടകർ പ്രവാഹമായിരുന്നു.
Continue readingUK ക്നാനായ കുടുംബ സംഗമം – വാഴ്‌വ് 2024-തിന്റെ ടിക്കറ്റ് പ്രകാശനം ചെയ്തു.
ജനുവരി 27, ശനിയാഴ്ച UK യിലെ 15 ക്നാനായ കാത്തലിക് മിഷനുകൾ ഒന്നു ചേർന്ന് ലിവർപൂളിൽ നടത്തിയ പുറത്തു നമസ്കാരത്തിൽ വച്ച് ഏപ്രിൽ 20-ന് നടക്കുന്ന കുടുംബ സംഗമം -വാഴ്‌വ് 2024- തിനുള്ള ടിക്കറ്റ് കിക്ക് ഓഫ് ചെയ്തു.
Continue readingSt George Knanaya Catholic Proposed Mission Co-ordinator ആയി നിയമിതനായ ബഹുമാനപ്പെട്ട Ajoob Thottananiyil അച്ചന് സ്വീകരണം നൽകി.
ബ്രിസ്റ്റോൾ:
St George Knanaya Catholic Proposed Mission Co-ordinator ആയി നിയമിതനായ ബഹുമാനപ്പെട്ട
Ajoob Thottananiyil അച്ചന് ഞായറാഴ്ച (21/01/24) നടന്ന വിശുദ്ധ കുർബ്ബാനയ്ക്കുശേഷം മിഷൻ അംഗങ്ങൾ ഒത്തുചേർന്ന് സ്വീകരണം നൽകി.
St Vincent Churchൽ വച്ച് മിഷൻ കൈക്കാരൻ ശ്രീ എബി ജോസ് തൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തിൽ കൈക്കാരൻ ശ്രീ ജോജി പുഞ്ചാൽ എവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് Catechism Head Teacher ശ്രീ James Philip, കൂടാര യോഗങ്ങളെ പ്രതിനിധീകരിച്ച് സെൻറ് തോമസ് കൂടാരയോഗം സെക്രട്ടറി ശ്രീ Abraham Mathew. ബ്രിസ്റ്റോൾ ക്നാനായ കാത്തലിക് അസ്സോസിയേഷൻ പ്രസിഡണ്ട് ശ്രീ Tijo Thomas, സ്വിൻഡൻ ക്നാനായ കാത്തലിക് അസ്സോസിയേഷൻ പ്രസിഡണ്ട് ശ്രീ Roy Stephen, BKCA വിമൻസ് ഫോറം കോർഡിനേറ്റർ ശ്രീമതി Reena Eswaraprasad, Bristol KCYL Treasurer ശ്രീ Ruben Eswaraprasad തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
തുടർന്ന് നടന്ന മറുപടി പ്രസംഗത്തിൽ അജൂബ് അച്ചൻ മിഷന്റെ പ്രവർത്തനങ്ങൾ മുൻപോട്ട് നടത്തി കൊണ്ടുപോകുന്നതിന് എല്ലാവരുടേയും സഹകരണവും സഹായവും തനിക്ക് നല്കണമെന്ന് അഭ്യർത്ഥിക്കുകയും നല്കിയ സ്വീകരണത്തിന് എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു. പിന്നീട് കേക്ക് മുറിച്ച് മധുരം പങ്കിട്ട് സമ്മേളനം അവസാനിച്ചു.






































Toby Abraham
കൈക്കാരൻ
St George Mission
മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി അഭി. പണ്ടാരശ്ശേരില്‍ പിതാവിന്റെ മിഷന്‍ സന്ദര്‍ശനം
ഈസ്റ്റ് ആന്‍ഗ്ലിയ: സെന്റ് തെരേസ ഓഫ് കല്‍ക്കട്ട ക്‌നാനായ കാത്തലിക് പ്രപ്പോസ്ഡ് മിഷനില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി അഭി. ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മിഷന്‍ സന്ദര്‍ശനം ഡിസംബര്‍ മാസം 17-ാം തീയിതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കേംബ്രിഡ്ജിലുള്ള സെന്റ് ലോറന്‍സ് ദൈവാലയത്തില്‍ എത്തിച്ചേര്‍ന്ന അഭി. പിതാവിനെ വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കൈക്കാരന്മാരായ ഡോണി കിഴക്കേപ്പറമ്പില്‍, മഹേഷ് ചേന്നങ്ങാട്ട്, അകൗണ്ടന്റ് റ്റോമി ഒഴുങ്ങാലില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ലീജിയണ്‍ ഓഫ് മേരിയുടെ ഉദ്ഘാടനവും 13 അംഗങ്ങളുടെ പ്രതിജ്ഞയും അഭി. പിതാവിന്റെ സാന്നിദ്ധ്യത്തില്‍ നടന്നു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനയക്ക് അഭി. പണ്ടാരശ്ശേരില്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ദൈവം നമുക്ക് നല്‍കിയിരിക്കുന്ന നന്മകളെ തിരിച്ചറിയുന്നതിനു നമുക്ക് സാധിക്കണമെന്നും വചനത്തിന് സാക്ഷ്യം വഹിക്കുവാന്‍ നാം ആയിരിക്കുന്ന ഇടങ്ങളില്‍ പരിശ്രമിക്കണമെന്നും വരും തലമുറയ്ക്ക് വചനത്തോട് ആഭിമുഖ്യം ലഭിക്കുന്നതിന് നാം ശ്രദ്ധിക്കണമെന്നും അഭി. പിതാവ് തന്റെ വചന സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. കുര്‍ബാനയെ തുടര്‍ന്ന് മിഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അഭി. പിതാവ് മറുപടി നല്‍കി. സന്ദര്‍ശനത്തോടനുബന്ധിച്ച് സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ മിഷനില്‍ മിഷ്യന്‍ ലീഗിന് പുതു നേതൃത്വം
ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ മിഷനില്‍ മിഷ്യന്‍ ലീഗിന് പുതു നേതൃത്വം
ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ മിഷ്യന്‍ ലീഗിന് പുതിയ ഭാരവാഹികള്‍. പ്രസിഡന്റായി അലക്‌സ് ലൂക്കോസും വൈസ് പ്രസിഡന്റായി കെയ്‌ലന്‍ ഷിനോയും സെക്രട്ടറിയായി സോനാ റോള്‍ഡും ട്രഷററായി ഡാനിയേല്‍ സജിയും തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ വികാരി റവ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ ഉദ്ഘാടനം ചെയ്തു.
പിറവിയുടെ സന്ദേശം നല്‍കി ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ നേറ്റിവിറ്റി ഷോ
ലണ്ടണ്‍: പിറവിയുടെ സന്ദേശം നല്‍കി ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ നേറ്റിവിറ്റി ഷോ. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച നേറ്റിവിറ്റി ഷോ വ്യത്യസ്തതകൊണ്ടും പുതുമകൊണ്ടും ഏറെ ശ്രദ്ധേയമായി. ഉച്ചകഴിഞ്ഞ് 2.30 ന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് എലം പാര്‍ക്ക് സെന്റ് ആല്‍ബന്‍സ് ദൈവാലയത്തിന്റെ ഹാളിലാണ് പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്. ഈശോയുടെ പിറവിയുടെ സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വേദപാഠ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകുന്ന തരത്തിലും മുതിര്‍ന്നവര്‍ക്ക് തങ്ങള്‍ക്ക് പരിചിതമായ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനും സഹായകമായി. നേറ്റിവിറ്റി ഷോയോടനുബന്ധിച്ച് മിഷന്റെ വിവിധ ഏരിയകളില്‍ നിന്നും കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച മികവുറ്റ പ്രോഗ്രാമുകള്‍ പിറവിയുടെ നല്ല സന്ദേശങ്ങള്‍ നല്‍കുന്നവയായിരുന്നു. വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ നേറ്റിവിറ്റി ഷോ ഉദ്ഘാടനം ചെയ്തു. ഹെഡ് ടീച്ചര്‍ ശ്രീമതി ഷൈനി മച്ചാനിക്കല്‍, ശ്രീമതി ജിന്റു ജിമ്മി ക്ലാക്കിയില്‍, ശ്രീ. ഷാജി പൂത്തറ, സ്വപ്ന സാം, ജാസ്മിന്‍ ജസ്റ്റിന്‍, ജെന്‍സി ജിനീഷ്, അല്‍ഫോന്‍സാ പൂത്തൃക്കയില്‍, ഹെലന്‍ ഷാജി പൂത്തറ, മേബിള്‍ അനു പുല്ലുകാട്ട് കൈക്കാരന്മാരായ ശ്രീ. ജോണി കല്ലിടാന്തിയില്‍, ശ്രീ. സാജന്‍ പടിക്കമ്യാലില്‍, ശ്രീ. സജീവ് ചെമ്പകശ്ശേരില്‍, ശ്രീ. റെജി മൂലക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാമിനോടനുബന്ധിച്ച് ലീജിയണ്‍ ഓഫ് മേരിയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ ലിസ്സി ടോമി, സിബി ഷാജി, ജിനി ജെയിംസ്, ഷൈനി ഫ്രാന്‍സീസ്, സീലിയ സാബു, ബില്‍സി ജിജി, മേഴ്‌സി ഷാജി, ജിനി അജു, സ്റ്റെല്‍ബി സാജന്‍, റെജി ബിനു, വിജി സജി, ബിനി ഷിനോ, ആന്‍സി ബാബു, ജാസ്മിന്‍ ജസ്റ്റിന്‍, സെലീന സജീവ്, ലിസമ്മ ജോണി എന്നിവര്‍ ചേര്‍ന്ന് സ്‌നേഹവിരുന്നും സജ്ജമാക്കി. പ്രോഗ്രാമിനോടനുബന്ധിച്ച് നടത്തിയ ലക്കി ഡ്രോയില്‍ ഷെക്കിന്‍ പി. ഷാജി പാലന്തറ, സിബി കക്കുഴി ജോണി കല്ലിടാന്തിയില്‍, എന്നിവര്‍ സമ്മാനാര്‍ഹരായി. ലിസ്സി ടോമി പടവെട്ടുംകാലായില്‍, ഫ്രാന്‍സീസ് സൈമണ്‍ മച്ചാനിക്കല്‍, സജി കിണരിരിക്കുംതൊട്ടിയില്‍ എന്നിവര്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു. പ്രോഗ്രാമില്‍ കഴിഞ്ഞ വാഴ്‌വ് -2023 ന് രജിസ്‌ട്രേഷനായി സഹായിച്ച ജോജു അനുവിന് ഫലകം നല്‍കി ആദരിച്ചു.
ലണ്ടണ്‍ ക്‌നാനായ കാത്തലിക് മിഷനില്‍ ആത്മീയ പ്രഭവിതറി മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മിഷന്‍ സന്ദര്‍ശനം
ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ ആത്മീയ പ്രഭവിതറി മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മിഷന്‍ സന്ദര്‍ശനം നടത്തി. 13-ാം തീയതി വൈകുന്നേരം 7.30 ന് ഹോഡസ്ഡണ്‍ സെന്റ് അഗസ്റ്റിന്‍ ദൈവാലയത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവിനെ കൈക്കാരന്മാരായ ശ്രീ. ജോണി കല്ലിടാന്തിയില്‍, ശ്രീ. സാജന്‍ പടിക്കമ്യാലില്‍, ശ്രീ. സജീവ് ചെമ്പകശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അഭി. പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയര്‍പ്പണം നടന്നു. പരിശുദ്ധ അമ്മയുടെ സ്‌തോത്രഗീതം പോലെ നമുക്കും ദൈവം കഴിഞ്ഞ നാളുകളില്‍ നല്‍കിയ നല്‍കിയ നന്മകളോര്‍ത്ത് സ്‌തോത്രഗീതം പാടാന്‍ കഴിയണമെന്ന് അഭിവന്ദ്യ പിതാവ് തന്റെ വചന സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു. വി. കുര്‍ബാനയെ തുടര്‍ന്ന് മിഷന്‍ ഞായറാഴ്ചയോടനുബന്ധിച്ച് നടത്തിയ പ്രോഗ്രാമുകളില്‍ നിന്ന് മിഷന്‍ ലീഗിലെ കുട്ടികള്‍ സമാഹരിച്ച തുക കോട്ടയം അതിരൂപത ഏറ്റെടുത്ത് നടത്തുന്ന പഞ്ചാബ് മിഷനിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി മിഷന്‍ ലീഗ് വൈസ് പ്രസിഡന്റ് കെയ്‌ലിന്‍ ഷിനോ, ട്രഷറര്‍ ഡാനിയേല്‍ സജി, ഹെഡ് ടീച്ചര്‍ ഷെനി മച്ചാനിക്കല്‍, ജിന്റു ജിമ്മി ക്ലാക്കിയില്‍, ജെറി തൊണ്ടിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് അഭി. പിതാവിന് നല്‍കി. തുടര്‍ന്ന് ലീജിയണ്‍ ഓഫ് മേരിയില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ക്കായി അഭി. പിതാവ് പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്ന് അഭി. പിതാവ് എല്ലാവരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും പൊതു സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. സ്‌നേഹവിരുന്നോടെ പ്രസ്തുത സന്ദര്‍ശനം സമംഗളം പര്യവസാനിച്ചു. സന്ദര്‍ശനത്തോടനുബന്ധിച്ച് മിഷനിലുള്ള വിവിധ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും രോഗികളായിട്ടുള്ളവരെ സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ദിശാബോധവും നല്‍കുന്നതായിരുന്നു അഭി. പിതാവിന്റെ മിഷന്‍ സന്ദര്‍ശനം.








സകല വിശുദ്ധരുടെയും തിരുനാളും മിഷന്‍ ഞായറും സംയുക്തമായി ആഘോഷിച്ചു
ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ മിഷന്‍ ഞായറും സകല വിശുദ്ധരുടെയും തിരുനാളും സംയുക്തമായി ആചരിച്ചു. സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ച് വേദപാഠം പഠിക്കുന്ന കുട്ടികള്‍ വിശുദ്ധരുടെ വേഷം ധരിച്ച് എത്തുകയും അവര്‍ പ്രതിനിധാനം ചെയ്യുന്ന വിശുദ്ധരെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. മിഷന്‍ ഞായര്‍ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മിഷന്‍ ലീഗ് കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ ഗെയിമുകള്‍ സംഘടിപ്പിച്ചു. ബേക്ക് സെയില്‍, സ്‌നാക്‌സ് സെയില്‍, ലേലം എന്നിവയും മിഷന്‍ ഞായറിനോടനുബന്ധിച്ച് നടത്തി. പ്രസ്തുത കാര്യങ്ങളില്‍ നിന്നും പിരിഞ്ഞ് കിട്ടിയ തുക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നതിന് തീരുമാനിച്ചു. സ്വപ്ന സാം, മിഷേല്‍ ഷാജി, ജെറി അബ്രാഹം, ജിന്റു ജിമ്മി, ഷൈനി ഫ്രാന്‍സിസ്, സുജ സോയ്‌മോന്‍, സ്റ്റേല്‍ബി സാജന്‍, റെജി ബിജു, ബിനിമോള്‍ ഷിനോ, ബീനാ റോള്‍ഡ്, സജി വെമ്മേലില്‍, ഷാജി പൂത്തറ, സാജന്‍ പടിക്കമ്യാലില്‍, ജോണി കല്ലിടാന്തിയില്‍, സജീവ് ചെമ്പകശ്ശേരില്‍, ജസ്റ്റിന്‍, ലിസി ടോമി, മിഷന്‍ ലീഗ് ഭാരവാഹികളായ അലക്‌സ് ലൂക്കോസ്, സോന റോള്‍ഡ്, കെയ്‌ലിന്‍ ഷിനോ, ഡാനിയല്‍ സജി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





സകല വിശുദ്ധരുടെയും തിരുനാളും മിഷന്‍ ഞായറും സംയുക്തമായി ആഘോഷിച്ചു
ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ മിഷന്‍ ഞായറും സകല വിശുദ്ധരുടെയും തിരുനാളും സംയുക്തമായി ആചരിച്ചു. സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ച് വേദപാഠം പഠിക്കുന്ന കുട്ടികള്‍ വിശുദ്ധരുടെ വേഷം ധരിച്ച് എത്തുകയും അവര്‍ പ്രതിനിധാനം ചെയ്യുന്ന വിശുദ്ധരെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുകയും ചെയ്തു. മിഷന്‍ ഞായര്‍ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മിഷന്‍ ലീഗ് കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ ഗെയിമുകള്‍ സംഘടിപ്പിച്ചു. ബേക്ക് സെയില്‍, സ്‌നാക്‌സ് സെയില്‍, ലേലം എന്നിവയും മിഷന്‍ ഞായറിനോടനുബന്ധിച്ച് നടത്തി. പ്രസ്തുത കാര്യങ്ങളില്‍ നിന്നും പിരിഞ്ഞ് കിട്ടിയ തുക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നതിന് തീരുമാനിച്ചു. സ്വപ്ന സാം, മിഷേല്‍ ഷാജി, ജെറി അബ്രാഹം, ജിന്റു ജിമ്മി, ഷൈനി ഫ്രാന്‍സിസ്, സുജ സോയ്‌മോന്‍, സ്റ്റേല്‍ബി സാജന്‍, റെജി ബിജു, ബിനിമോള്‍ ഷിനോ, ബീനാ റോള്‍ഡ്, സജി വെമ്മേലില്‍, ഷാജി പൂത്തറ, സാജന്‍ പടിക്കമ്യാലില്‍, ജോണി കല്ലിടാന്തിയില്‍, സജീവ് ചെമ്പകശ്ശേരില്‍, ജസ്റ്റിന്‍, ലിസി ടോമി, മിഷന്‍ ലീഗ് ഭാരവാഹികളായ അലക്‌സ് ലൂക്കോസ്, സോന റോള്‍ഡ്, കെയ്‌ലിന്‍ ഷിനോ, ഡാനിയല്‍ സജി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
























